Location : INDIA
Category : Individual/home
നമ്മുടെ സ്വന്തം തുമ്പ പൂവിന്റെയും കൃഷ്ണകിരീടത്തിൻ്റെയും മഞ്ഞ പൂവിന്റെയും ഒരോണം . ചേമ്പില കുമ്പിളുകുത്തി പൂക്കളന്വേഷിച്ചു പല വഴിയേ നടന്ന് പൂക്കളമിടാൻ തീരുമാനിച്ചത് പഴയ ഓര്മകളിലേക്കും സന്തോഷങ്ങളിലേക്കുമുള്ള തിരിഞ്ഞു നോട്ടം കൂടിയായിരുന്നു . മാറുന്ന ചിന്താഗതികൾക്കൊപ്പം ഓണത്തിന്റെ സ്വത്വം ഹൃദയത്തിൽ ചേർക്കേണ്ടതുണ്ട് . കേരളത്തിന്റെ സ്വന്തം പൂക്കളുടെ ഭംഗി ആസ്വദിക്കാനും പ്രകൃതിയിലേക്ക് ലയിച്ചു ചേരാനും ഓരോ ഓണവും വഴിതെളിക്കട്ടെ .