Location : OMAN
Category : Institutions/Associations/Organisations
ലോകമെമ്പാടും പരന്നുകിടക്കുന്ന മലയാളികളുടെ സ്വകാര്യ അഹങ്കാരമായ കേരളത്തിന്റെ തനതു കലാരൂപങ്ങളെ കോർത്തിണക്കി ചെയ്തിട്ടുള്ളതാണ് "കേരള കലാ സംസ്കൃതി" എന്ന ഈ പൂക്കളം. 3.75 മീറ്റർ വ്യാസത്തിലാണ് ഈ പൂക്കളം ചെയ്തിട്ടുള്ളത്. കഥകളി, തെയ്യം, മോഹിനിയാട്ടം, വള്ളംകളിയുടെ പ്രതീകങ്ങളായ കൊച്ചു വള്ളങ്ങൾ, എല്ലാ ദിക്കുകളിലേക്കും ഉദിച്ചുയരുന്ന ഉദയസൂര്യൻ എന്നിവയാണ് ഇതിലെ പ്രതിപാദ്യം. ഉദയ സൂര്യൻ ലോകമെമ്പാടുമുള്ള മലയാളികളുടെ ഐക്യത്തെയും ഉയർച്ചയെയും പ്രതീകവൽക്കരിക്കുന്നു. നാടകത്തെ സ്നേഹിക്കുന്ന ഒരു കൂട്ടം മലയാളികളുടെ "ഡ്രാമാനന്ദം പ്രവാസി കൂട്ടായ്മ" മസ്‌ക്കറ് ഘടകമാണ് ഈ പൂക്കളം തീർത്തത്. ഒമാനിലെ ഈ ചൂടുള്ള കാലാവസ്ഥയിലും, കൊറോണ മൂലമുള്ള പരിമിതികളിലും നിന്ന് പൂക്കൾക്ക് ദൗർലഭ്യം നേരിടുന്ന ഇവിടുത്തെ സാഹചര്യത്തിൽ നാട്ടിൽ നിന്നും പൂക്കൾ വരുത്തിയാണ് 3.75 മീറ്റർ വ്യാസം വരുന്ന ഈ പൂക്കളം ചെയ്തത്. ദുരിതം പിടിച്ച ഈ കൊറോണ കാലഘട്ടത്തിലും ഒത്തൊരുമയുടെ സ്നേഹത്തിന്റെ സന്തോഷത്തിന്റെ നല്ലൊരു ഓണം ആശംസിക്കുന്നു. കേരള സർക്കാർ ടുറിസം വകുപ്പ് നടത്തുന്ന "ലോക പൂക്കളം" എന്ന ഉദ്യമത്തോടൊപ്പം. ഡ്രാമാനന്ദം പ്രവാസി കൂട്ടായ്മ, മസ്കറ്റ് ഘടകം, ഒമാൻ