Global Pookkalam Competition 2021 Global Pookkalam Competition 2021

ANAKAI BALAKRISHNAN

Location : INDIA

Category : Institutions/Associations/Organisations

കൂടണയാം കേരളത്തിലേക്ക്....

മാനവികത മുറുകെപിടിച്ച മഹാബലി ചക്രവർത്തി ഭരിച്ച കേരളത്തിന്റെ... സമത്വസുന്ദര സങ്കൽപത്തിന്റെ....ദേശീയാഘോഷമാണ് ഓണം.. ഇന്ന് ആ സുന്ദരസ്വപ്നസാക്ഷാത്ക്കാരത്തിന്റെ നാളുകളാണ്. കേരളം വ്യത്യസ്തമാണ്. ലോകം കേരളത്തിലേക്ക് ഓടിയണയാൻ ആഗ്രഹിക്കുന്ന നാളുകൾ ആഗതമായി ഇവിടെ കള്ളവും ചതിയും കള്ളപ്പറയും ചെറുനാഴിയും ഇല്ലാതിരുന്നൊരു കാലത്തെ...., ഏകോദരസഹോദരരായ ജനങ്ങളുടെ..... നമ്മുടെ പൂർവ്വികരുടെ......, ഭരണാധിപനെ വരവേൽക്കുന്ന ഉത്സവാഘോഷവേളയാണ്. ലോക ടൂറിസഭൂപടത്തിൽ കേരളത്തെ അടയാളപ്പെടുത്തുന്ന പ്രധാനപ്പെട്ട ദേശീയോത്സവമാണ് ഓണം. ഇത് വെറുമൊരു കെട്ടുകാഴ്ചയല്ല. എല്ലാവരേയും ഒന്നായികാണുമ്പോൾ മതിൽകെട്ടുകൾ പൊളിയുന്നു. ലോകം ഒരു കുടുംബമാവുന്നു. ചെറുപ്രാണിയിലും തുടിക്കുന്ന ജീവനെ തൊട്ടറിയുന്ന കേരളമണ്ണ്.. മതമത്സരങ്ങൾ, പാലായനങ്ങൾ,യുദ്ധങ്ങൾ ഭീകരവാദം, പട്ടിണി, ദാരിദ്ര്യം, കൊള്ള എന്നീ ഭീകരപ്രശ്നങ്ങൾ ലോകമനസാക്ഷിയെ ഞെട്ടിക്കുമ്പോൾ കേരളമണ്ണും മനസ്സും ഒരഭയസ്ഥാനമാകുന്നു. ആശ്രയമാകുന്നു. ശുദ്ധവായു, ഭക്ഷണം, വസ്ത്രം, മരുന്ന്,സുരക്ഷ ,ശുചിത്വം എല്ലാമാകുന്ന കൈകൾ നീട്ടി ഞങ്ങൾ സ്വീകരിക്കുന്നു. അഭയമേകുന