Location : INDIA
Category : Individual/home
മുൻ കാലങ്ങളിൽ കുട്ടികളുടെ ആഘോഷ വേളകളായിരുന്നു ഓണ നാളുകൾ. ആർത്തുല്ലസിച്ചും വിവിധ കളികളിൽ ഏർപ്പെട്ടുമാണ് ഓണാവധി ആഘോഷിക്കാറുള്ളത്. എന്നാൽ ഇന്ന് ആർപ്പുവിളിയും ഉല്ലാസവുമെല്ലാം മൊബൈൽ ഗെയിമുകളിലേക്ക് ഒതുങ്ങിയിരിക്കുന്നു. എന്താണ് ഓണമെന്നും ഓണത്തിന്റെ ഐതിഹ്യമെന്താണെന്നുമെല്ലാം കുട്ടികളിലേക്ക് പകർന്നു നൽകേണ്ടത് മുതിർന്നവരാണ്. ഓണത്തെ മനസറിഞ്ഞ് ആഘോഷിക്കാനും കുട്ടികളെ കൂടെ കൂട്ടണം. ഓണം അവരുടേത് കൂടിയാണെന്ന തോന്നലുണ്ടാക്കാൻ ഇങ്ങനെയെല്ലാം ചെയ്തോളൂ. കുട്ടികളുമൊത്തുള്ള ഓണാഘോഷം പ്രാധാന്യം പറഞ്ഞു കൊടുക്കുക ഓണം എന്താണെന്ന് കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കേണ്ടത് അത്യാവശ്യമാണ്. ചിങ്ങ മാസത്തിലാണ് ഓണം ആഘോഷിക്കുന്നതെന്നും അത്തം മുതൽ പൂക്കളമിട്ട് തുടങ്ങുമെന്നും തുടങ്ങിയ കാര്യങ്ങൾ പറഞ്ഞു കൊടുക്കണം. ഐതിഹ്യം അറിയണം കുട്ടികൾ ഓണത്തിന്റെ ഐതിഹ്യം അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മഹാബലിയെ വാമനൻ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തിയ കഥകൾ കുട്ടികൾക്ക് മനോഹരമായി പറഞ്ഞു കൊടുക്കാം. ഓരോ കുഞ്ഞുങ്ങളുടെയും താല്പര്യത്തിന് അനുസരിച്ച് വേണം ആഖ്യാന രീതി. കഥകളിൽ ഗുണപാഠങ്ങളും ഉൾപ്പെടുത്തി പറയാം. പൂക്കളമിടാം ഒരുമിച്ച് ഓണം ഒരുമയുടേ