Location : INDIA
Category : Individual/home
ഉത്രാടക്കളം വ്യത്യസ്തമാക്കണമെന്നായിരുന്നു വിചാരിച്ചത്.അതിനായി പീലി വിരിച്ചാടുന്ന മയിലിൻ്റെ രൂപമാണ് കളമായി കണക്കു കൂട്ടിയതും.പക്ഷെ പൂവിട്ടുവന്നപ്പോൾ മയിൽ രൂപത്തിലെത്തുന്നേയില്ല.നീലനിറം ശംഖുപുഷ്പത്തിനു മാത്രമല്ലേ ഉള്ളു. അതിനാൽ പകുതിക്ക് വച്ച് കളത്തിന് രൂപമാറ്റം സംഭവിക്കുന്നു.കൃഷ്ണകിരീടം പൂ പോലെ ഉത്രാടക്കളം വിടരുന്നു.ഒരു തരത്തിൽ പറഞ്ഞാൽ ജീവിതം പോലെത്തന്നെ.ഒരു രീതിയിൽ മുന്നേറുമ്പോഴായിരിക്കും ഗതി മാറേണ്ട ആവശ്യം വരിക.അപ്പോൾ മയിലായി വിരിയേണ്ട പൂക്കളം കൃഷ്ണകിരീടമായി ഒരുങ്ങിയരുപോലെ ഗതിമാറുക, ഭംഗിയായി.