Location : INDIA
Category : Individual/home
ജീവിതത്തിലെ 31 വർഷങ്ങൾക്കിടയിൽ വീട്ടിൽ ഇല്ലാതിരിക്കുന്ന ആദ്യ ഓണം. കോവിഡ് നിയന്ത്രണങ്ങൾ കാരണം കോഴിക്കോട് NIT ഹോസ്റ്റലിൽ തുടരേണ്ടിവന്നപ്പോൾ വീട്ടിലെ ഓണ ഓർമകളിൽ പൂക്കളം ഇടീൽ വല്ലാത്ത നഷ്ടമായി തോന്നി . പുറത്തു പോയി പൂ വാങ്ങുന്നതിനുള്ള നിയന്ത്രണം, കോളേജിലെ വിവിധ ഇടങ്ങളിലെ പൂക്കളെ തിരയുന്നതിലേക്കും ബാല്യകാല അനുഭവങ്ങളുടെ ഓര്മകളിലേക്കും എത്തിച്ചു. സെക്യൂരിറ്റി ചേട്ടന്മാരുടെ കണ്ണ് വെട്ടിച്ചു പൂക്കളും ഇലകളും പറിച്ചു ഹോസ്റ്റൽ മുറിയിലെത്തിച്ചു സന്തോഷപൂർവം പൂക്കളം ഇട്ടു. ഓർമകളുടെ വർണ്ണങ്ങളുള്ള കള്ളപ്പൂക്കളം.