പൂക്കളം അഥവാ അത്തപ്പൂക്കളമില്ലാതെ മലയാളിയ്ക്ക് ഓണാഘോഷമില്ല. പല തരത്തിലുള്ള വര്‍ണ്ണപ്പൂക്കളാല്‍ നിലത്ത് വട്ടത്തില്‍ തീര്‍ക്കുന്ന അത്തപ്പൂക്കളങ്ങള്‍ വിവിധ രൂപങ്ങളില്‍ തീര്‍ക്കാം. കേരള ടൂറിസം ലോകമെമ്പാടുമുള്ളവര്‍ക്കായി അത്തപ്പൂക്കളത്തിന്റെ ഒരു ആഗോള പൂക്കള മത്സരം സംഘടിപ്പിക്കുകയാണ്. ഈ മത്സരത്തില്‍ പങ്കെടുപ്പിക്കാനായി നിങ്ങള്‍ ഫോം പൂരിപ്പിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്ട്രേഷന് കഴിഞ്ഞ് ഓരോ മത്സരാര്‍ത്ഥിക്കും പരമാവധി അഞ്ച് എന്‍ട്രികള്‍ അപ്ലോഡ് ചെയ്യാം. ഓരോ എന്‍ട്രിക്കും ഒരു അടിക്കുറിപ്പും ചെറിയ വിവരണവും ആവശ്യമാണ്.നിങ്ങളുടെ പൂക്കളത്തിന്റെയും ആ പൂക്കളത്തിനൊപ്പം മത്സരാര്‍ത്ഥി നിൽക്കുന്നതുമായ 2 ഫോട്ടോകള്‍ വീതം ഓരോ എന്‍ട്രിക്കും അയയ്ക്കാം. ജെപെഗ് (jpeg) ഫോര്‍മാറ്റില്‍ 20 MB വരെ സൈസുള്ള ഫോട്ടോകള്‍ മാത്രമേ അപ്ലോഡ് ചെയ്ത് നല്‍കാവൂ. 2023 സെപ്തംബര്‍ 16 ന് അര്‍ദ്ധരാത്രി വരെ മാത്രമേ എന്‍ട്രികള്‍ സമര്‍പ്പിക്കാനാവൂ. നിങ്ങളുടെ കൂട്ടായ്മയുടെ മിടുക്കും സര്‍ഗ്ഗാത്മകതയും ലോക പൂക്കള മത്സരത്തില്‍ പങ്കെടുത്ത് വെളിവാക്കൂ.
ഓരോ കാറ്റഗറിയിലും മികച്ച 3 എന്‍ട്രികള്‍ക്ക് മനോഹരമായ സമ്മാനങ്ങള്‍ ഉണ്ടാകും. പെട്ടെന്നാകട്ടെ ! ഉത്സവദിനങ്ങളെ ഊര്‍ജ്ജസ്വലമാക്കൂ!
ഓരോ എന്‍ട്രിക്കും തുടക്കത്തില്‍ ഒരു വിദഗ്ധനോ വിദഗ്ധരുടെ ഗ്രൂപ്പോ വിലയിരുന്നതും ഇവര്‍ കേരള ടൂറിസം വകുപ്പ് തിരഞ്ഞെടുത്തവരാകും. വിദഗ്ധര്‍ വിലയിരുത്തിയ എന്‍ട്രികള്‍ പിന്നീട് ടൂറിസം വകുപ്പിന്റെ വിധി നിര്‍ണ്ണയ പാനല്‍ പരിശോധിച്ച് വിലയിരുത്തി വിജയികളെ തെരെഞ്ഞെടുക്കുക.
ഓരോ എന്‍ട്രിയും സമര്‍പ്പിക്കും മുമ്പ് മത്സരാര്‍ത്ഥികള്‍ മത്സരത്തിന്റെ നിബന്ധനകള്‍ ശ്രദ്ധാപൂര്‍വ്വം വായിക്കുകയും മനസ്സിലാക്കുകയും ശേഷം അവ അംഗീകരിക്കുകയും ചെയ്യേണ്ടതാണ്. നിയമപരമായ ഒരു കരാറിന് അത്യാവശ്യമാണ്. മത്സരത്തിന് എന്‍ട്രി അയക്കും മുമ്പ് എല്ലാ മത്സരാര്‍ത്ഥികളും ഈ നിബന്ധനകള്‍ അംഗീകരിക്കേണ്ടതാണ്.സാഹോദ്യത്തിന്റെ പൂക്കളം തീര്‍ക്കൂ. ഒപ്പം ലോകപൂക്കള മത്സരം 2023 ലേക്ക് രജിസ്റ്റര്‍ ചെയ്ത് മത്സരത്തില്‍ പങ്കാളിയാകൂ.
ഡൗൺലോഡ്