ഇന്നും വീട്ടുമുറ്റത്തെയും അയൽപക്കങ്ങളിലെയും തൊടികളിൽ നിന്നും ശേഖരിച്ച പൂക്കളാലാണ് കളമൊരുക്കിയത്. പൂക്കളെല്ലാം രാവിലെ തന്നെ എത്തിക്കുന്നത് തൊണ്ണൂറു തികഞ്ഞ എൻ്റെ അച്ഛാച്ചനും. എന്നും പൂവിടുന്നതും അതിൻ്റെ ഭംഗിയും അദ്ദേഹം സാകൂതം നിരീക്ഷിക്കും. ഇന്നത്തെ പൂക്കളം മയിലിൻ്റെ രൂപത്തിലാണ് നിർമ്മിക്കാൻ ശ്രമിച്ചിട്ടുള്ളത്. കോളാമ്പിപ്പൂക്കളാലുടലുള്ള,തെച്ചിപ്പൂക്കണ്ണുള്ള, ശംഖുപുഷ്പച്ചുണ്ടുള്ള മയിൽ. പീലികൾക്ക് വിവിധ ചെമ്പരത്തിയിതളുകളുടെ വർണ്ണാഭ. മഞ്ഞമുക്കുറ്റിയെ മറക്കാതെ നടുക്കിരുത്തിയിട്ടുമുണ്ട്