ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും നല്ല നാളിൻ്റെ ഓർമ്മപ്പെടുത്തലാണ് ഓണം. ലോകത്തിൽ എവിടെയെല്ലാം മലയാളിയുണ്ടോ അവിടെയെല്ലാം ഓണാഘോഷവും പൂക്കളവുമുണ്ട്. മറുനാടൻ മലയാളികളായ ഞങ്ങളും ആഘോഷിച്ചു ഓണം, സ്നേഹത്തിൻ്റെയും സന്തോഷത്തിൻ്റെയും കൂട്ടായ്മയുടെയും ഒരു ഓണം. മഹാബലി ചക്രവർത്തിയെ വരവേൽക്കാനായി ഒരു വർണ്ണ പൂക്കളവും ഒരുക്കി. പൂക്കളും ഇലയും ചേർത്ത് ഒരു തെയ്യ പൂക്കളം. എല്ലാവർക്കും സനേഹം നിറഞ്ഞ ഓണാശംസകൾ.