Pookkalam
Confident Leo Owners Association

Here you will find the nominations submitted

സാമൂഹ്യ വിശകലനം കലയുടെ മുഖമുദ്രകളിൽ ...

" ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം '' ഇതു പാടിയത് കിള്ളിക്കുറിശ്ശിക്കാരൻ കലക്കത്ത് കുഞ്ചൻ നമ്പ്യാരാണ്. അത് പതിഞ്ഞതാകട്ടെ, സർഗഭാവനകളെ പ്രലോഭനങ്ങളുടെ വലയിലാക്കാൻ ശ്രമിച്ച ഭരണ വർഗത്തിൻ്റെ മുഖത്തും. മലയാളത്തിൻ്റെ പ്രാചീന കവിത്രയത്തിൽ മധ്യസ്ഥാനിയായിരുന്ന കുഞ്ചൻ, ഭാഷയ്ക്കും സംസ്കാരത്തിനും നൽകിയ ആക്ഷേപഹാസ്യത്തിൻ്റെയും, സാമൂഹ്യ വിമർശനത്തിൻ്റെയും നർമ്മരസപ്രധാനമായ സമരോത്സുകതയാണ് തുള്ളൽ കവിതയും ഓട്ടൻതുള്ളലും. ലക്ഷ്യപ്രാപ്തിയിലേക്കുള്ള കുതിപ്പിൽ വഴിമുടക്കികളുടെ മുഖത്തു വിരൽ ചൂണ്ടി" മാർഗേ കിടക്കുന്ന മർക്കടാ ! നീയങ്ങു മാറിക്കിടാ ശഠാ " എന്നു പറഞ്ഞ ഓട്ടൻ തുള്ളലിൻ്റെ കാലിക പ്രസക്തിക്കു മുന്നിൽ ഞങ്ങളുടെ പൂക്കള പ്രണാമം...

Pookkalam Photo
Group Photo

Other Entries