Pookkalam
SREELAKSHMI K

സമര്‍പ്പിച്ച നാമനിര്‍ദ്ദേശങ്ങള്‍ ഇവിടെ കാണാം

തിരുവോണപ്പൂക്കളം പൂമ്പാറ്റച്ചിറകിൽ.

പൂക്കളമൊരുക്കുന്ന അവസാനത്തെ നാൾ. പത്ത് ദിവസം നീണ്ട ഓണപ്പൂവിടലിന് ഇന്ന് ശുഭാന്ത്യം.എന്നും പൂവിടുമ്പോൾ നാളേക്കായൊരിത്തിരി കാത്തു വെക്കാറുണ്ട്.നാളെ അഥവാ പൂ കിട്ടിയില്ലെങ്കിലോ എന്നു പേടിച്ച്. ഇന്ന് ആ പേടി വേണ്ടാത്തതിനാൽ സംഘടിപ്പിച്ച എല്ലാ പൂക്കളും കളത്തിലിറങ്ങി. എല്ലാം വീട്ടുമുറ്റത്തെയും അയൽ വീട്ടിലേയും തൊടികളിൽ നിന്ന് അച്ഛാച്ചൻ എത്തിച്ചുതന്നവ.പൂമ്പാറ്റയെ പോലെ ചിറകുവിരിച്ച് തിരുവോണക്കളം.തുമ്പയും മുക്കുറ്റിയും നടുക്കിരിക്കുന്നു. ചെമ്പരത്തി,കോളാമ്പി,കാശിത്തുമ്പ,ചെമ്പകം,മന്ദാരം,ശംഖു പുഷ്പം തുടങ്ങിയവരും അണിനിരക്കുന്നു.

Pookkalam Photo
Group Photo

Sreelakshmi K's മറ്റ് എൻട്രികൾ

മറ്റ് എൻട്രികൾ