കാസറഗോഡിനു കുറുകെ ഒഴുകുന്ന ധാരാളം പുഴകളുണ്ട്. പളളം, തളങ്കര, ചന്ദ്രഗിരി പുഴകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ബോട്ട് ഗതാഗതമാണ് ചന്ദ്രഗിരി പദ്ധതിയുടെ പ്രധാന ആകര്‍ഷണം. കണ്ടല്‍ക്കാടുകള്‍ നിറഞ്ഞ പളളത്ത് ഒരു സീ വ്യൂ പാര്‍ക്ക്, കയാക്കിങ്ങിനും പെഡല്‍ ബോട്ടിങ്ങിനുമുളള സൗകര്യങ്ങള്‍ എന്നിവയാണ് പദ്ധതിയിലെ മറ്റിനങ്ങള്‍. പെഡല്‍ ബോട്ടുകള്‍, സ്‌പീഡ് ബോട്ടുകള്‍ എന്നിവയുടെ സര്‍വീസ് ആരംഭിക്കുന്നത് പളളത്തു നിന്നാവും. ഇവിടെ നിന്ന് തളങ്കരയിലേക്കും ചന്ദ്രഗിരിയിലേക്കും ബോട്ടുകള്‍ സര്‍വീസ് നടത്തും. ഇവിടങ്ങളിലും ഇടത്താവളങ്ങളായി ബോട്ട് സ്‌റ്റേഷനുകള്‍ നിര്‍മ്മിക്കും. തളങ്കരയില്‍ നടപ്പാത, മറൈന്‍ അക്വേറിയം, വാച്ച് ടവര്‍, ചന്ദ്രഗിരിക്കടവില്‍ വ്യൂ പോയിന്റും സെല്‍ഫി പോയിന്റും, കൂടാതെ പാരാസെയ്‌ലിങ്ങ്, ജെറ്റ് സ്‌കീയിങ്ങ്, ഫ്‌ളൈ ബോര്‍ഡിങ്ങ് പോലുളള വാട്ടര്‍ സ്‌പോര്‍ട്‌സ് ഇനങ്ങളും കൊണ്ടുവരും. പെഡല്‍ ബോട്ട് സ്‌റ്റേഷന്‍, സ്‌പീഡ് ബോട്ട് സ്‌റ്റേഷന്‍, ഫുഡ് കിയോസ്‌ക്, നടപ്പാത എന്നിവയും കൂടി ചേര്‍ത്ത് 24 കോടി രൂപയുടെ പദ്ധതിയാണിത്.