പേരു സൂചിപ്പിക്കുന്നതു പോലെത്തന്നെ തടാകത്തിനു മദ്ധ്യത്തില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണിത്. അനന്തപുരം ഗ്രാമത്തില്‍ ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണിതതെന്ന് കരുതുന്നു. തിരുവനന്തപുരത്തെ പ്രശസ്‌തമായ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിന്റെ മൂലസ്ഥാനമായാണ് അനന്തപുരം ക്ഷേത്രത്തെ കരുതിപ്പോരുന്നത്. പത്മനാഭ സ്വാമി അനന്തശായി ആണെങ്കില്‍ ഇവിടെ മഹാവിഷ്‌ണു അനന്തനു മേല്‍ ഇരിക്കുന്ന തരത്തിലാണുളളത്. മണ്ഡപത്തിന്റെ മച്ചില്‍ കൊത്തിയെടുത്തിട്ടുളള ദശാവതാരവും കാണേണ്ട കാഴ്‌ച്ചയാണ്. നൂറുകണക്കിനു വര്‍ഷം പഴക്കമുളള ചുവര്‍ചിത്രങ്ങളും ഇവിടത്തെ സവിശേഷതയാണ്. കേരളത്തിലെ ഏക തടാകക്ഷേത്രമെന്ന പ്രത്യേകതയും ഈ ക്ഷേത്രത്തിനുണ്ട്.