1995ലാണ് കേരള സര്‍ക്കാര്‍ ബിആര്‍ഡിസി അഥവാ ബേക്കല്‍ റിസോര്‍ട്ട്‌സ് ഡവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡിന് രൂപം നല്‍കുന്നത്. ബേക്കലിന്റെ വിനോദസഞ്ചാര സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കാനും ലോകശ്രദ്ധയിലേക്കുയര്‍ത്താനുമായാണ് ബിആര്‍ഡിസി പ്രവര്‍ത്തനമാരംഭിച്ചത്. പരിസ്ഥിതി സൗഹൃദവും പ്രകൃതിയോട് ചേര്‍ന്നു നില്‍ക്കുന്നതുമായ വികസനസാദ്ധ്യതകളിലാണ് പദ്ധതി ശ്രദ്ധയൂന്നിയത്. പ്രദേശത്തിന് ഉള്‍ക്കൊളളാവുന്ന ശേഷി, സുസ്ഥിരവികസനത്തിന്റെ പരിധി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലെ നിയന്ത്രണങ്ങള്‍, പാരിസ്ഥിതിക നിയമങ്ങള്‍, തീരദേശനിയമങ്ങള്‍ എന്നിവക്ക് അനുസരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. അതോടൊപ്പം തന്നെ പ്രദേശത്തിന്റെ വികസനം തദ്ദേശീയ സമൂഹത്തിനും ഗുണകരമാകുന്ന രീതിയിലാണെന്ന് ഉറപ്പുവരുത്തി. ബേക്കലിലും പരിസരത്തും നൂതന സംരംഭങ്ങള്‍ ആരംഭിക്കുക എന്നതിലുപരി അടിസ്ഥാന സൗകര്യങ്ങളായ റോഡ്, വൈദ്യുതി, വെളിച്ചം, പൊതുശുചിത്വ നിലവാരം എന്നിവയും മികച്ചതാക്കുന്നതില്‍ ബിആര്‍ഡിസി പ്രധാന പങ്കുവഹിച്ചു.
വിനോദം തേടിയുളള യാത്രയില്‍ നിന്ന് അനുഭവവേദ്യ ടൂറിസത്തിലേക്ക് ടൂറിസം വളര്‍ന്നതിനൊപ്പം ബിആര്‍ഡിസിയും തങ്ങളുടെ ലക്ഷ്യത്തിനൊത്ത് വളര്‍ന്നു. ബേക്കലിലെയും വടക്കന്‍ കേരളത്തിലെയും ടൂറിസം സാദ്ധ്യതകള്‍ കണ്ടെത്തി വികസിപ്പിക്കാനാണ് ബിആര്‍ഡിസി രൂപീകരിച്ചത്. ഇപ്പോള്‍ ബിആര്‍ഡിസിയുടെ പ്രവര്‍ത്തനങ്ങള്‍ താഴെ പറയുന്നവയാണ്:
• ബേക്കലിലെ ടൂറിസം കേന്ദ്രങ്ങളുടെ കുറ്റമറ്റ വികസനത്തിനായി പഠനങ്ങളും സര്‍വെകളും സംഘടിപ്പിക്കുക.