ഇന്ത്യയിലേക്ക് ഇസ്ലാം മതത്തെ കൊണ്ടുവന്നവരില്‍ ഒരാളെന്നു കരുതുന്ന മാലിക് ഇബിന്‍ ദിനാര്‍ തളങ്കരയില്‍ പണികഴിപ്പിച്ച മസ്‌ജിദ് ആണിത്. കേരളത്തില്‍ ഇസ്ലാം മതം പ്രചരിപ്പിച്ച മാലിക്കിന്റെയും കൂട്ടരുടെയും സ്വാധീനത്താലാണ് ചേരമാന്‍ പെരുമാള്‍ ഇസ്ലാം മതം സ്വീകരിച്ചതെന്ന് കരുതുന്നു. കേരളത്തില്‍ പണിതുയര്‍ത്തിയ ആദ്യകാല മസ്‌ജിദുകളില്‍ ഒന്നാണിത്. കേരളീയ വാസ്‌തുശൈലിയില്‍ പണിതിട്ടുളള മസ്‌ജിദിന്റെ കൂറ്റന്‍ തൂണുകളില്‍ അറബി വാചകങ്ങള്‍ കൊത്തിവെച്ചിട്ടുണ്ട്. തുടക്കത്തില്‍ ഓല മേഞ്ഞ ചെറിയോരു നിര്‍മ്മിതി ആയിരുന്നെങ്കിലും പലകാലങ്ങളിലായി നടത്തിയ പുനര്‍നിര്‍മ്മാണത്തിലൂടെയാണ് ഇന്നു കാണുന്ന രീതിയിലായത്. മസ്‌ജിദിനോടു ചേര്‍ന്ന് ഒരു ശവകുടീരവുമുണ്ട്. ഇത് മാലിക് ദിനാറിന്റേതാണെന്നും അദ്ദേഹത്തിന്റെ കുടുംബാംഗത്തിന്റേതാണെന്നുമുളള അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്നു. മാലിക് ദിനാര്‍ കാസറഗോഡ് വന്നതിന്റെ ഓര്‍മ്മ പുതുക്കുന്ന ഉറൂസാണ് ഇവിടത്തെ ഏറ്റവും വലിയ ആഘോഷം.