Neeraj K
പൈതല്‍മല
'ദേ ആ കാണുന്നതാണ് പൈതല്‍മല' നാട്ടില്‍ നിന്നും 40km അകലെ ആകാശം തൊട്ടുനില്കുന്ന മലനിരകളെ കാണിച്ച് പലപ്പൊഴും ആളുകള്‍ പറഞ്ഞ് കേട്ടിട്ടുണ്ടായിരുന്നു.മലയുടെ നെറുകയിലേക്ക് ഞങ്ങള്‍ 11 സഖാക്കള്‍ ആവേശത്തോടെ നടന്നു കയറി തുടങ്ങിയത് രാവിലെ 10.30 ന് ആണ്.എന്‍ട്രി പാസ്സ് ആള്‍ക്ക് 30 രൂപയാണ്.അധികം കയറ്റമില്ലാത്ത ഇടുങ്ങിയ വഴിയിലൂടെ ഒരു 2km കാടിന്റെ വശ്യതയും ആസ്വദിച്ച് നടന്ന് കഴിയുമ്പോള്‍ കോടമഞ്ഞ് തലോടുന്ന മലമുകളില്‍ എത്തും.അവിടെ കുറച്ച് നേരം ഇരുന്ന് ക്ഷീണം മാറ്റിയാണ് മുന്നോട്ട് പോയത്.മുന്നോട്ടിനി ഇറക്കമാണ്.മുകളില്‍ നിന്നുള്ള ദൂരകാഴ്ചകള്‍ കാണണമെങ്കില്‍ 1km ഓളം താഴോട്ട് ഇറങ്ങി പോവണം.കോണ്‍ക്രീറ്റില്‍ തീര്‍ത്ത കുറച്ച് സ്റ്റെപ്പുകളും കൈവരികളുമൊക്കെയുള്ള ഇടത്തവളം ഫോട്ടോ എടുക്കാന്‍ ബെസ്റ്റാണ്.അവിടെ നിന്നും താഴോട്ട് ഇറങ്ങിചെല്ലണം നമ്മുടെ വ്യൂ പോയന്റ് എത്താന്‍.ഈ ലോകം നമുക്ക് താഴെ വിശാലമായി പരന്ന് കിടക്കുന്ന കാഴ്ച അതിമനോഹരമാണ്. വിവധ കൈവഴികളിലൂടെ നടന്ന് വെത്യസ്ത കോണുകളിലെ കാഴ്ചകള്‍ ആവോളം കണ്ടും ഫോട്ടോകള്‍ എടുത്തും 2.30നാണ് ഞങ്ങള്‍ മല ഇറങ്ങിയത്.ബാഗില്‍ കുടിവെള്ളവും പഴവും കരുതിയതിനാല്‍ വിശപ്പ് വില്ലനായതുമില്ല. കിട്ടിയ അനുഭവം,കണ്ട കാഴ്ച എല്ലാം വെച്ച് നോക്കുമ്പോള്‍ നടത്തം ഒട്ടും വേസ്റ്റാവില്ല. ശ്രദ്ധിക്കുക : ★കാട്ടുപാതയില്‍ അട്ട ഉണ്ടാകും.കുറച്ച് ഉപ്പ് അല്ലെങ്കില്‍ സാനിറ്റൈസര്‍ കരുതുന്നത് നല്ലതാണ്. ★പ്ലാസ്റ്റിക് കവറുകള്‍ ഉള്ളിലേക്ക് പ്രവേശിപ്പിക്കില്ല.പ്ലാസ്റ്റിക് ബോട്ടിലുകള്‍ കടത്തിവിടുമെങ്കിലും പരമാവധി സ്റ്റീല്‍ ബോട്ടിലില്‍ വെള്ളം കരുതുന്നതാണ് നല്ലത്. ★നടക്കാന്‍ ബുദ്ധിമുട്ടില്ലാത്ത വസ്ത്രം,ചെരുപ്പ് ധരിക്കാന്‍ മറക്കേണ്ട.