പോർച്ചുഗീസുകാർക്കൊപ്പം കേരളത്തിലെത്തിയ കലാരൂപമാണ് ചവിട്ടു നാടകം. ക്രൈസ്തവ പുരാവൃത്തങ്ങളെ ആധാരമാക്കിയാണ് ഈ സംഗീതശില്പം തയ്യാറാക്കിയിട്ടുളളത്. വസ്ത്രധാരണത്തിലും വേദി അലങ്കാരത്തിലുമെല്ലാം പാശ്ചാത്യസ്വാധീനം പ്രകടമാണ്. ഗ്രേക്കോ - റോമൻ രീതിയിലുളള വേഷമാണ് കഥാപാത്രങ്ങൾ അണിയുന്നത്. തമിഴും മലയാളവും കലർന്നതാണ് ഭാഷ. തുറന്ന വേദികളിലും ചില അവസരങ്ങളിൽ ദേവാലയങ്ങൾക്കകത്തും ചവിട്ടുനാടകം അരങ്ങേറാറുണ്ട്.