അനേകം രോഗങ്ങൾക്കുള്ള ചികിത്സ പദ്ധതി ലഭ്യമാണ് ആയുർവേദ ശാസ്ത്രത്തിൽ. രോഗത്തെ മാത്രമായി ലക്ഷ്യമിടാതെ, രോഗിയുടെ മനസ്സിനെയും ശരീരത്തെയും പരിപാലിക്കുന്ന രീതിയാണ് ആയുർവേദം. ചില രോഗങ്ങൾക്ക് ആയുർവേദം ശുപാർശ ചെയ്യുന്ന നിശ്ചിത ചികിത്സകൾ.
ധാര : കഠിനമായ തലവേദന, ഉറക്കമില്ലായ്മ, മാനസിക സമ്മർദം, ഉന്മാദം, വിഭ്രാന്തി, ബുദ്ധിഭ്രമം തുടങ്ങിയവയ്ക്കുള്ള ചികിത്സയാണു ധാര.
സ്നേഹപാനം : മുട്ടിൽ വരുന്ന തേയ്മാനം, രക്താർബുദം എന്നിവ പരിഹരിക്കുന്നതിനാണ് സ്നേഹപാനം.
ശിരോവസ്തി : നാസിക, തൊണ്ട, വായ എന്നിവിടങ്ങളിലെ വരൾച്ച, കഠിനമായ തലവേദന, മുഖത്തിന് സംഭവിക്കുന്ന തളർവാതം.
പിഴിച്ചിൽ : സ്പോണ്ടിലൈറ്റിസ്, വാതം, തളർവാതം, നാഡീതളർച്ച
ഉദ്വര്‍ത്തനം: തളർവാതം, സന്ധി രോഗങ്ങൾ, അമിത വണ്ണം
മര്‍മ്മ ചികിത്സ : ആഘാതം, അപകടം എന്നിവ കാരണം അസ്ഥി, പേശി എന്നീ ഭാഗങ്ങൾ നേരിടുന്ന പ്രശ്നങ്ങൾക്ക്.
നസ്യം : നാസിക സംബന്ധമായ പ്രശ്നങ്ങൾ
കര്‍ണ്ണപൂരണം : ചെവിയുമായി ബന്ധപ്പെട്ട രോഗങ്ങൾ
തർപ്പണം: കാഴ്ച സംബന്ധമായ അസുഖം, കണ്ണിനെ ബാധിക്കുന്ന പ്രശ്നങ്ങൾ
ഞവരക്കിഴി : ശരീരത്തിന് നേരിടുന്ന ശേഷിക്കുറവ്, വാതസംബന്ധമായ പ്രശ്നങ്ങൾ, സന്ധി വേദന, ചിലതരം ത്വക്ക് രോഗങ്ങൾ
വ്യക്തികളെ പരിശോധിച്ചതിനു ശേഷം ആയുർവേദ ഡോക്ടർ / വൈദ്യൻ ആയിരിക്കും ചികിത്സ തീരുമാനിക്കുക. ചികിത്സയെ സംബന്ധിച്ച അവസാന വാക്ക് ഡോക്ടർ നിശ്ചയിക്കും. എന്തെല്ലാം തരത്തിലുള്ള തിരുമ്മൽ, പിഴിച്ചിൽ, ചികിത്സകളാണ് ഓരോ വ്യക്തിക്കും വേണ്ടതെന്നു ഡോക്ടർമാരുടെ തീരുമാനമാണ്.
വനിതകൾക്കുള്ള തിരുമ്മൽ, പിഴിച്ചൽ, എന്നിവക്കു വനിതാ ചികിത്സകർ തന്നെയുണ്ട്.
ഏതാനും ചികിത്സാമുറകൾ വൃദ്ധർക്കും കുട്ടികൾക്കും ഗർഭിണികൾക്കും ഹൃദ്രോഗികൾക്കും ആശ്വാസ്യമല്ല.
ഹൃദയ സംബന്ധിയായ അസുഖങ്ങൾ ഉള്ളവർ, അമിത രക്ത സമ്മർദ്ദം നേരിടുന്നവർ, ആസ്ത്മാ, ത്വക്ക് രോഗങ്ങൾ ഉള്ളവർ പ്രസ്തുത വിവരം മുൻകൂട്ടി ഡോക്ടറെ അറിയിക്കണം.
മുൻകൂട്ടി റിസേർവ് ചെയ്യുന്നത് അഭികാമ്യം ആയിരിക്കും.