കേരളത്തിലെ പ്രശസ്ത ധർമ്മശാസ്താ ക്ഷേത്രങ്ങളിൽ ഒന്നാണ് കൊല്ലത്തെ അച്ചൻകോവിൽ ക്ഷേത്രം. കാടിനു നടുവിൽ സ്ഥിതി ചെയ്യുന്ന ഈ അമ്പലത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണെന്നാണ് വിശ്വാസം. എത്ര വിഷമുളള പാമ്പിന്റെ കടിയേറ്റാലും ഇവിടെ വന്നു പ്രാർത്ഥിച്ചാൽ സുഖപ്പെടുമെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലേക്കുളള വഴിമദ്ധ്യേ മണലാർ, കുംഭാവുരുട്ടി വെളളച്ചാട്ടങ്ങൾ കാണാം.
അടുത്തുളള റെയിൽവേ സ്റ്റേഷൻ: കൊല്ലം 29 കി.മീ. | അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 102 കി.മീ.