മലപ്പുറം ജില്ലയില്‍ എത്തുന്ന വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതാണ് ആഢ്യൻപാറ വെള്ളച്ചാട്ടം. ഹരിതാഭമാണ് വെള്ളച്ചാട്ടത്തിനു സമീപമുള്ള പ്രകൃതി. വളരെ ശുചിത്വമുള്ള പരിസരവും നീന്തിത്തുടിക്കാവുന്ന നീരൊഴുക്കും ആഢ്യൻപാറയുടെ പ്രത്യേകതയാണ്. ഇവിടുത്തെ ജലത്തിന് ഔഷധ ഗുണമുണ്ടെന്നു പൊതുവെ കരുതപ്പെടുന്നു. മലപ്പുറത്തു നിന്നും ആഢ്യൻപാറയിലേക്കു ഗതാഗത സൗകര്യമുണ്ട്. ജില്ലയിലെ മനോഹരമായ പ്രദേശങ്ങളിലൊന്നാണിത്.
എങ്ങനെ എത്താംനിലമ്പൂര് റെയില്‍വേ സ്റ്റേഷനില്‍ നിന്നും 16 കി.മീ. ദൂരെയാണ് ആഢ്യൻപാറ.
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 58 കി. മീ. ദൂരെ.
അക്ഷാംശം: 11.275387, രേഖാംശം: 76.224489