കേരളത്തിന്റെ നാവിക ചരിത്രത്തിൽ പ്രധാനസ്ഥാനം തന്നെ ആലപ്പുഴയ്ക്കുണ്ട്. ഇന്നാകട്ടെ ആലപ്പുഴ പ്രസിദ്ധമാകുന്നത് ഇവിടത്തെ വളളംകളി മത്സരങ്ങളുടെയും കായലോര വിനോദ സഞ്ചാരത്തിന്റെയും കയർ വ്യവസായത്തിന്റെയും പേരിലാണ്.
സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ കടല്‍ത്തീരത്തോട് ചേർന്ന് ഒന്നര നൂറ്റാണ്ട് പഴക്കമുളള കടൽപ്പാലവും ഏതാണ്ട് അത്രതന്നെ പഴക്കമുളള വിളക്കുമാടവുമുണ്ട്. വിനോദ സൗകര്യങ്ങളുളള 'വിജയാ ബീച്ച് പാർക്ക്' കുടുംബങ്ങളുടെ ഇഷ്ട ഇടമാണ്.
പുരവഞ്ചിയിലുളള യാത്ര ആലപ്പുഴയുടെ കായലോര ജീവിതം അനുഭവിച്ചറിയാനുളള അവസരമൊരുക്കുന്നു. കെട്ടു വള്ളങ്ങള്‍ ആധുനികവത്കരിച്ചതാണ് പുരവഞ്ചികള്‍. പണ്ട് വലിയ കെട്ടു വള്ളങ്ങള്‍ വഴിയാണ് നെല്ലും കാര്‍ഷികോല്‍പ്പന്നങ്ങളും സുഗന്ധ ദ്രവ്യങ്ങളും ആലപ്പുഴയില്‍ നിന്നും വന്‍ വിപണികളില്‍ എത്തിച്ചിരുന്നത്.
പക്ഷെ ഇന്നത്തെ പുരവഞ്ചികള്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ക്കു സമമാണ്. അത്യാധുനിക സംവിധാനങ്ങളോടെയാണ് ഇവ നിര്‍മ്മിച്ചിരിക്കുന്നത്. നക്ഷത്ര ഹോട്ടലുകളിലെ മുറികളെ അനുസ്മരിപ്പിക്കുന്നതാണ് മിക്ക പുരവഞ്ചികളുടെയും ഉള്‍വശം.
ചൂണ്ടയിടാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് അതിനുള്ള സംവിധാനവും പുരവഞ്ചിയില്‍ ലഭ്യമാണ്.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, കാസര്‍ഗോഡ് എന്നീ സ്ഥലങ്ങളില്‍ പുരവഞ്ചികള്‍ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. അതാതു ജില്ലകളിലെ ടൂറിസം പ്രമോഷന്‍ കൗണ്‍സിലുകളെ സമീപിക്കുക.
ആലപ്പുഴയില്‍ പുരവഞ്ചികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന് ഡി.ടി.പി.സി. പ്രീ പെയ്ഡ് കൗണ്ടര്‍ ലഭ്യമാണ്. ഡി.ടി.പി.സി.യുടെ മേല്‍നോട്ടത്തില്‍ നടത്തി വരുന്ന 'വിശ്വസനീയമായ സേവനങ്ങള്‍ വിശ്വസനീയമായ നിരക്കുകള്‍' സഞ്ചാരികള്‍ക്കു പ്രയോജനപ്പെടുത്താം.
ആലപ്പുഴ - ഹൗസ് ബോട്ട് പ്രീ പെയ്ഡ് കൗണ്ടര്‍
മൊബൈല്‍: + 91 9400051796, 9447483308, +91 477 2251796, 2253308
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍: ആലപ്പുഴ | അടുത്തുളള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 85 കി.മീ
ഭൂപടസൂചികഅക്ഷാംശം: 9.492853, രേഖാംശം: 76.317726
ഭൂപടം