തനതു കേരളീയ വാസ്തു ശൈലിയിൽ പണിതിട്ടുളള അമ്പലപ്പുഴ ക്ഷേത്രത്തിലെ പ്രതിഷ്ഠ ശ്രീ കൃഷ്ണന്റേതാണ്. ഇവിടത്തെ നിത്യനൈവേദ്യമായ പാൽപ്പായസം ലോകപ്രശസ്തമാണ്. പന്ത്രണ്ടു വർഷത്തിലൊരിക്കൽ അവതരിപ്പിക്കുന്ന ക്ഷേത്രത്തിലെ പളളിപ്പാനയും പ്രസിദ്ധമാണ്. കുഞ്ചൻ നമ്പ്യാർ ആദ്യമായി ഓട്ടൻ തുളളൽ അവതരിപ്പിച്ചത് ഇവിടെയാണെന്നാണ് വിശ്വാസം.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: ആലപ്പുഴ, 14 കി.മീ വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 139 കി.മീ