ദർശന സമയം: രാവിലെ 05.30 -12.30, വൈകിട്ട് 05.30 - 07.30
കേരളത്തിലെ ഏക തടാകക്ഷേത്രമാണ് കാസർകോഡുളള അനന്തപുര ക്ഷേത്രം. തിരുവനന്തപുരത്തെ ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പത്മനാഭ സ്വാമിയുടെ മൂലസ്ഥാനം അനന്തപുര ക്ഷേത്രമാണെന്നാണ് വിശ്വാസം. ഒമ്പതാം നൂറ്റാണ്ടിലാണ് ഈ ക്ഷേത്രം പണികഴിപ്പിച്ചിട്ടുളളത്. ബേക്കലിൽ നിന്ന് 30 കിലോമീറ്റർ അകലെയാണിത്. ക്ഷേത്രക്കുളത്തിലെ സ്ഥിരതാമസക്കാരനായ ബബിയ എന്ന സസ്യാഹാരിയായ മുതല ഇവിടെ എത്തുന്ന തീർത്ഥാടകർക്ക് കൗതുകമാണ്.
വെബ്സൈറ്റ്: http://ananthapuratemple.com/
അടുത്തുളള റെയിൽവേ സ്റ്റേഷൻ: കാസർഗോഡ് റെയിൽവേ സ്റ്റേഷൻ, 14 കി.മീ വിമാനത്താവളം: മംഗലാപുരം, 56 കി.മീ, കോഴിക്കോട് 222 കി.മീ