ഈസ്റ്റിന്ത്യാ കമ്പനി കേരളവുമായി നടത്തിയ ആദ്യ വ്യാപാര ഉടമ്പടിയുടെ പ്രതീകമായാണ് ചരിത്രത്തിൽ അഞ്ചുതെങ്ങ് കോട്ടയുടെ സ്ഥാനം. വ്യാപാര ആവശ്യത്തിനായി ഇംഗ്ലീഷുകാർക്ക് ആറ്റിങ്ങൽ റാണി നൽകിയ സ്ഥലമായിരുന്നു അഞ്ചുതെങ്ങ്. അഞ്ച് തെങ്ങ് നിന്നിരുന്ന കരപ്രദേശമായിരുന്നതിനാലാണ് ആ പേര് വന്നതെന്ന് കരുതുന്നു. അവിടെ പണിത കോട്ടയ്ക്കും അതേ പേര് തന്നെയായി. ഇംഗ്ലീഷുകാർ പണിത ഈ കോട്ട പിന്നീട് പലതവണ വിദേശീയ ആക്രമണത്തിനിരയായി.
ഇന്നിത് കടലിനോടു ചേർന്നുകിടക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. വർക്കലയിൽ നിന്നും ഏറെ അകലെയല്ല എന്നുളളതും ഇങ്ങോട്ട് സഞ്ചാരികളെ ആകർഷിക്കുന്നു.
അടുത്തുളള റെയിൽവേ സ്റ്റേഷൻ: വർക്കല 12 കി.മീ വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം 35 കി.മീ