കേരളത്തിലെ ഏക മുസ്ലിം രാജവംശമായിരുന്ന അറയ്ക്കൽ വംശത്തിന്റെ അഴീക്കലിലുഉള കൊട്ടാരമാണിത്. കേരളീയ വാസ്തുശൈലിയിൽ പണിതിട്ടുളള കൊട്ടാരത്തിൽ രാജകുടുംബം ഉപയോഗിച്ചിരുന്ന പത്തായം, ആധാരപ്പെട്ടി, വാളുകൾ, കഠാരകൾ തുടങ്ങി ഖുറാൻ പതിപ്പുകളും മറ്റമൂല്യ വസ്തുക്കളും പ്രദർപ്പിച്ചിരിക്കുന്നു.
വിശാലമായ നടുമുറ്റവും ചുറ്റിനും വലിയ കെട്ടിട സമുച്ചയങ്ങളും ചേരുന്നതാണ് കൊട്ടാരം. വെട്ടുകല്ലും മരവും ഉപയോഗിച്ചാണ് നിർമ്മിതി. നിറം കൊടുത്ത ചില്ലുജനാലകളും അകത്തെ അലങ്കാര വർണ വിളക്കുകളും കൊട്ടാരത്തിന്റെ പ്രൗഢി കൂട്ടുന്നു.
അറയ്ക്കൽ രാജവംശത്തിന് യൂറോപ്യൻ കൊളോണിയൽ ശക്തികളുമായി ഉണ്ടായിരുന്ന സൗഹൃദത്തിന്റെയും സുഗന്ധവ്യഞ്ജന വ്യാപാരക്കുത്തകയുടെയും വ്യാപ്തി വെളിവാക്കുന്ന അനേകം പ്രദർശനവസ്തുക്കൾ മ്യൂസിയത്തിൽ സംരക്ഷിച്ചിട്ടുണ്ട്.
എല്ലാ തിങ്കളാഴ്ച്ചകളിലും മ്യൂസിയം അവധിയായിരിക്കും.
+ 91 94460 17949
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: കണ്ണൂർ, ഏകദേശം 3 കിലോമീറ്റർ വിമാനത്താവളം: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം