കേരളത്തിന്റെ വടക്കേയറ്റത്ത്, കണ്ണൂർ ജില്ലയിലാണ് പശ്ചിമഘട്ടത്തിന്റെ ഭാഗമായി 5500 ഹെക്ടറിൽ വ്യാപിച്ചു കിടക്കുന്ന ആറളം വന്യജീവി സങ്കേതം. നിത്യഹരിത വനങ്ങളും, ആർദ്ര ഇലപൊഴിയും കാടുകളും, ചോലവനങ്ങളും, പുൽമേടുകളുമെല്ലാം ചേർന്ന ആറളം ജൈവവൈവിദ്ധ്യം കൊണ്ടും സമ്പന്നമാണ്. ആന, കാട്ടു പോത്ത്, വിവിധയിനം മാനുകള്‍, മലയണ്ണാൻ, വ്യത്യസ്ത ജനുസ്സില്‍ പെട്ട കുരങ്ങുകള്‍, വേഴാമ്പൽ എന്നിവയെ ആറളത്തു കാണാം. ചിത്രശലഭങ്ങളുടെ ദേശാടനത്തിനും പേരുകേട്ട സ്ഥലമാണ് ആറളം. സാഹസിക നടത്തത്തിനും സൗകര്യമുണ്ട്.
ആറളത്തെ പ്രധാന സ്ഥാപനമാണ് സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം. 1971 -ല്‍ ആരംഭിച്ച ഈ സ്ഥാപനം സങ്കര ഇനം നാളികേര വിത്ത് ഉല്‍പാദനത്തിലൂടെ ശ്രദ്ധ നേടി. രാജ്യത്തെ പ്രധാന സങ്കര ഇനം വിത്തുല്‍പ്പാദന കേന്ദ്രമാണ് സെന്‍ട്രല്‍ സ്റ്റേറ്റ് ഫാം. വന്യജീവി സങ്കേതത്തിലേക്കുള്ള യാത്ര പൂര്‍ണ്ണമാകണമെങ്കില്‍ കട്ടി ബെട്ട കൊടുമുടിയും സന്ദര്‍ശിക്കണം. 1145 അടി ഉയരമുള്ള കട്ടി ബെട്ട, ഈ പ്രദേശത്തെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ്.
വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ആറളം വൈല്‍ഡ് ലൈഫ് ഡിവിഷന്‍, ഇരിട്ടി പോസ്റ്റ് ഓഫീസ്
ഫോണ്‍ : 91 490 2493160, 9447979101
ഇ-മെയില്‍ : ww-aralam@forest.kerala.gov.in
വെബ്‌സൈറ്റ് : www.aralam.com
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : തലശ്ശേരി 55 കി. മീ. | അടുത്തുള്ള വിമാനത്താവളം : കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം 96 കി. മീ.
ഭൂപട സൂചികഅക്ഷാംശം: 11.93857, രേഖാംശം: 75.845375