കോട്ടയത്തെ അരുവിക്കുഴി വെളളച്ചാട്ടം റബർക്കാടുകൾക്കിടയിൽ പ്രകൃതി കാത്തുവെച്ച വിസ്മയമാണ്. നൂറടി ഉയരത്തിൽ നിന്നും പതിക്കുന്ന വെളളച്ചാട്ടം കാണാൻ സദാ സന്ദർശകരെത്താറുണ്ട്. കുടുംബത്തോടൊപ്പം വന്നുല്ലസിക്കാവുന്ന സുരക്ഷിതമായ ജലപാതമാണിത്. ഹൃദ്യമായ കാലാവസ്ഥയും എപ്പോഴും വീശുന്ന കുളിർമ്മയുളള കാറ്റും കോട്ടയത്ത് സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമായി ഇവിടം മാറ്റുന്നു.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: കോട്ടയം, 19 കി.മീ. | അടുത്തുളള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 88 കി.മീ