എട്ടു മുടികൾ അഥവാ ശാഖകൾ ചേർന്നതാണ് വലിപ്പത്തിൽ രണ്ടാമതായ അഷ്ടമുടിക്കായൽ. കേരളത്തിലെ ശുദ്ധജല തടാകങ്ങളിലേക്കുളള കവാടമെന്നും അഷ്ടമുടിക്കായലിനെ വിശേഷിപ്പിക്കാറുണ്ട്. കൊല്ലം - ആലപ്പുഴ ജലപാത കായൽ സവാരിയ്ക്ക് പ്രസിദ്ധമാണ്. പച്ചത്തുരുത്തുകളും കായലോരഗ്രാമങ്ങളും ചീനവലകളും കണ്ടാസ്വദിച്ചുളള ബോട്ടുയാത്ര ഹൃദ്യമായ അനുഭവമായിരിക്കും.
വിശദ വിവരങ്ങൾക്ക്കൊല്ലം ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ ഫോണ്‍: +91 474 2745625, 2750170 വെബ്‌സൈറ്റ്: http://www.dtpckollam.com
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: കൊല്ലം 2 കി. മീ. | അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം 70 കി. മീ.
ഭൂപട സൂചികഅക്ഷാംശം: 8.95138, രേഖാംശം: 76.582575