സാഹസിക പ്രേമികൾക്ക് ഏറെ ഇഷ്ടപ്പടുന്ന സ്ഥലമാണ് മൂന്നാറിലെ ആറ്റുകാട്. ദുർഘടമായ പാതയിലുടനീളം ഒളിഞ്ഞും തെളിഞ്ഞും നിങ്ങൾക്കൊപ്പം പോരുന്ന വെളളച്ചാട്ടങ്ങളും തണുത്ത കാറ്റും അപൂർവ സസ്യലതാദികളുടെ സാന്നിദ്ധ്യവും എല്ലാം ചേർന്ന് അവിസ്മരണീയമായ യാത്രാനുഭവമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ ആലുവ, 102 കി.മീ. | അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 101 കി.മീ., മധുരൈ, 163 കി.മീ.