കാസർഗോഡ് ജില്ലയിലാണ് വിശാലമായ ബേക്കൽ കോട്ട. കേരളത്തിലെ വൻ കോട്ടകളിൽ ഒന്നായ ബേക്കൽ ശ്രദ്ധാപൂർവം സംരക്ഷിച്ചു വരുന്നു. സമുദ്രനിരപ്പിൽ നിന്നും 130 അടി ഉയരത്തിലാണ് ബേക്കൽ കോട്ട. കടലിനോടു ചേർന്നു കുത്തനെയുള്ള കുന്നിലാണ് കോട്ട നിർമ്മിച്ചിരിക്കുന്നത്. കടല്‍ത്തീരത്ത് നിന്ന് നോക്കുമ്പോഴാണ് കോട്ടയുടെ ഗാംഭീര്യം നന്നായി ആസ്വദിക്കാൻ കഴിയുക. ഏറ്റവും കൂടുതൽ സഞ്ചാരികൾ സന്ദർശിക്കുന്ന സ്ഥലം കൂടിയാണ് ബേക്കൽ കോട്ട.
കോട്ടയിലെ നിരീക്ഷണ ഗോപുരം, സമീപത്തെ ആഞ്ജനേയ ക്ഷേത്രം, വെട്ടുകല്ലു കൊണ്ടു നിർമ്മിച്ച തെയ്യം കലാരൂപം, ടിപ്പു സുൽത്താൻ പണി കഴിപ്പിച്ച പുരാതന ദേവാലയം, അനേകം തുരങ്കങ്ങൾ, ശിൽപ്പകല വ്യത്യസ്തമാക്കുന്ന "റോക്ക് ഗാർഡൻ", വൃക്ഷങ്ങൾ നട്ടു മനോഹരമാക്കിയ നടപ്പാതകൾ ഇവയെല്ലാം ആകർഷകമാണ്. രാത്രിയിലെ ദീപാലങ്കാരത്തിൽ കോട്ടയും പരിസരവും അലൗകികമായ സൗന്ദര്യത്തിൽ മുങ്ങും.
രാവിലെ എട്ടുമണി മുതൽ വൈകിട്ട് ആറ് വരെ.
പ്രവേശന നിരക്ക് : പതിനഞ്ചു രൂപ.
പതിനഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് സൗജന്യം
കൂടുതൽ വിവരങ്ങൾ : ഫോൺ : +91 467 2310700
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ : കാസർഗോഡ് : കോഴിക്കോട് -മംഗലാപുരം- മുംബൈ റൂട്ടിൽ | അടുത്തുള്ള വിമാനത്താവളം: മംഗലാപുരം-കാസർഗോഡ് നിന്നും 50 കീ. മീ. ദൂരെ, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം: കാസർഗോഡ് നിന്നും 200 കീ. മീ. ദൂരെ
ഭൂപട സൂചികജില്ലാ തലസ്ഥാനത്തു നിന്നും 1600 മീറ്റർ തെക്ക്.