മനോഹര പ്രകൃതിയുടെ പശ്ചാത്തലത്തിലുളള അണക്കെട്ടുകളിൽ ഒന്നാണ് ഭൂതത്താൻ കെട്ട്. ഈ ജലസംഭരണിയുടെ സുരക്ഷിതത്വത്തിനായി കുന്നും മലകളും നിർമ്മിച്ചത് ഭൂതങ്ങൾ ആണെന്ന ഐതിഹ്യത്തിൽ നിന്നാണ് ഭൂതത്താൻകെട്ട് എന്ന പേര് ഉത്ഭവിച്ചത്. എറണാകുളം ജില്ലയിലെ ഈ പ്രദേശം സാഹസിക നടത്തത്തിനു യോജിച്ചതാണ്. കാട്ടിലൂടെയുളള നടത്തവും, തടാകത്തിലെ ബോട്ടുയാത്രയും മറക്കാനാകാത്ത അനുഭവങ്ങളാണ്. സമീപത്താണ് സലിം അലി പക്ഷി നിരീക്ഷണ കേന്ദ്രം.
എറണാകുളം ജില്ലയിലെ പ്രധാന ജലസേചന പദ്ധതികളായ പെരിയാർ വാലി, ഇടമലയാർ എന്നിവ പക്ഷി നിരീക്ഷണ കേന്ദ്രത്തിനടുത്താണ്. ഇവിടെയും ബോട്ടിംഗിന് സൗകര്യമുണ്ട്. ഏറ്റവും അടുത്ത പട്ടണം പത്തു കിലോ മീറ്റർ ദൂരെയുള്ള കോതമംഗലമാണ്.
വിശദ വിവരങ്ങൾക്ക്എറണാകുളം ഡി. ടി. പി. സി. ഫോൺ + 91 484 2367334
എങ്ങനെ എത്താംഅടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : ആലുവ 44 കി. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 37 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.14284, രേഖാംശം: 76.654828