ആലപ്പുഴയിൽ നിന്നും 30 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിനു 3,000 വർഷത്തെ ചരിത്രമുണ്ടെന്നാണ് കരുതുന്നത്. കേരളത്തിന് പുറത്തു നിന്നും ഭക്തജനങ്ങൾ ചക്കുളത്തുകാവിൽ എത്താറുണ്ട്. ദുർഗ്ഗയാണ് പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ രണ്ടു വശങ്ങളിൽ കൂടി പമ്പയും മണിമലയാറും ഒഴുകുന്നു.
വൃശ്ചിക മാസത്തിലാണ് (നവംബർ-ഡിസംബർ) വിഖ്യാതമായ ചക്കുളത്തുകാവ് പൊങ്കാല നടക്കുക. ദുർഗ്ഗാദേവിക്ക് പ്രിയങ്കരമായ പൊങ്കാല നൈവേദ്യം സമർപ്പിക്കാൻ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവിൽ എത്തുക. അരിയും ശർക്കരയും നെയ്യും നാളികേരവുമാണ് പൊങ്കാലയുടെ ചേരുവകൾ.
രാവിലെ : 04.30 മുതൽ 01.00 വരെ വൈകിട്ട് : 04.30 മുതൽ 20.00 വരെ.
വിശദ വിവരങ്ങൾക്ക്ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രം
നീരേറ്റുപുറം പി. ഒ., തിരുവല്ല, കേരളം
ഫോൺ: +91 477 2213550
വെബ്‌സൈറ്റ്: http://www.chakkulathukavutemple.org/
അടുത്തുളള റെയിൽവേ സ്റ്റേഷൻ: തിരുവല്ല 11 കീ. മീ. | അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 113 കീ. മീ.
ഭൂപട സൂചികഅക്ഷാംശം: 9.373193, രേഖാംശം: 76.516571
ജില്ലാ തലസ്ഥാനത്തു നിന്നുള്ള ദൂരം: തെക്കു കിഴക്കു ദിശയിൽ 3000 മീറ്റർ ദൂരം.