ഇടുക്കി ജില്ലയിലെ മുന്നാറിലേക്കുള്ള യാത്രാ മധ്യേയാണ് ഈ രണ്ടു വെള്ളച്ചാട്ടങ്ങളും. കൗതുകകരമായ വസ്തുത ഈ വെള്ളച്ചാട്ടങ്ങളെക്കുറിച്ചു പുറംലോകം അറിഞ്ഞു വരുന്നതേയുള്ളു. നിബിഡമായ വനം, അപൂർവമായ സസ്യജാലങ്ങൾ, ഏഴു തട്ടുകളിലായി കുത്തി ഒലിച്ചുവരുന്ന വെള്ളച്ചാട്ടങ്ങൾ ഇതൊക്കെയാണ് ചീയപ്പാറയുടെ പ്രത്യേകത. സമൃദ്ധമായ പച്ചപ്പാണ് വാളറ വെള്ളച്ചാട്ടത്തിൻറെ സവിശേഷത. രണ്ടു വെള്ളച്ചാട്ടങ്ങളും വിനോദ യാത്രക്ക് അനുയോജ്യമായ സ്ഥലങ്ങളാണ്.
എങ്ങനെ എത്താംആലുവ മൂന്നാർ റോഡിൽ, മൂന്നാറിൽ നിന്നും 42 കി.മീ. ദൂരെ.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: ആലുവ (108 കീ. മീ.), അങ്കമാലി : 109 കി.മീ. | അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, മുന്നാറിൽ നിന്നും 108 കി.മീ. ദൂരെ.