വയനാട് ജില്ലയിലെ ഏറ്റവും ഉയർന്ന പ്രദേശമാണ് ചെമ്പ്ര. സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ ഉയരത്തിലാണ് ചെമ്പ്ര. മനം കവരുന്ന പ്രകൃതിയാണ് ചെമ്പ്രയുടെ സവിശേഷത. അപൂർവ സസ്യജാലങ്ങളുടെയും, വന്യജീവികളുടെയും വിഹാര വേദിയാണ്. ചെമ്പ്രയുടെ മടിത്തട്ടിലെ ഹൃദയാകൃതിയിലുള്ള തടാകവും വെള്ളച്ചാട്ടവും സഞ്ചാരികളെ വരവേൽക്കുന്നു.
സാഹസിക നടത്തത്തിന് അനുയോജ്യമായ പ്രദേശമാണ് ചെമ്പ്ര. മുൻകൂർ അനുമതി വാങ്ങണം. ഗൈഡുകൾ നയിക്കുന്ന സാഹസിക നടത്തം തിരഞ്ഞെടുക്കുന്നതാണ് അഭികാമ്യം.
അടുത്തുള്ള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട്, 79 കി.മീ. | അടുത്തുള്ള വിമാനത്താവളം: കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 92 കി.മീ.
ഭൂപട സൂചികഅക്ഷാംശം : 11.559417, രേഖാംശം : 76.130905
മറ്റു വിവരങ്ങൾഉയരം : സമുദ്രനിരപ്പിൽ നിന്നും 2100 മീറ്റർ
ജില്ലാ തലസ്ഥാനത്തു നിന്നും : 1000 മീറ്റർ പടിഞ്ഞാറു ദിശയിൽ.