നീന്തൽക്കാരുടെ പറുദീസാ എന്നറിയപ്പെടുന്ന ചെറായി കടല്‍ത്തീരം എറണാകുളം നഗരത്തിനു സമീപമുള്ള വൈപ്പിൻ ദ്വീപിന്റെ ഭാഗമാണ്. തീരമതിരിടുന്ന തെങ്ങിൻ തോപ്പുകളും, കടലോരത്തെ ചീന വലകളും ചെറായി കടല്‍ത്തീരത്തിന്റെ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു. സ്വാദേറിയ കടൽ വിഭവങ്ങൾ ലഭ്യമാകുന്ന തട്ടുകടകൾ ധാരാളമുണ്ടിവിടെ. ഭാഗ്യമുണ്ടെങ്കിൽ ഡോൾഫിനുകളെയും കാണാം. അടുത്ത കാലത്താണ് ചെറായിയിൽ ഹോട്ടലുകളും റിസോർട്ടുകളും പ്രവർത്തനം തുടങ്ങിയത്. അതോടെ ഇങ്ങോട്ടുളള സഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിച്ചിട്ടുണ്ട്.
എങ്ങനെ എത്താംഅടുത്തുള്ള റെയിൽവേ സ്റ്റേഷൻ: എറണാകുളം സൗത്ത്, ബോട്ട് ജെട്ടിയിൽ നിന്ന് 1 കി. മീ. ദൂരെ | അടുത്തുള്ള വിമാനത്താവളം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 20 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.139904, രേഖാംശം: 76.178455