വൈവിധ്യമാർന്ന സസ്യജീവജാലങ്ങൾ നിറഞ്ഞ വനപ്രദേശമാണ് ചിമ്മിനി വന്യജീവി സങ്കേതം. കൊച്ചിയിൽ നിന്നും രണ്ടു മണിക്കൂർ സഞ്ചരിച്ചാൽ തൃശൂർ ജില്ലയിലെ മുകുന്ദപുരം താലൂക്കിലുള്ള ചിമ്മിനിയിൽ എത്താം. തദ്ദേശീയരും വിദേശികളുമായ യാത്രികർ ഒരുപോലെ ഇഷ്ടപെടുന്ന സ്ഥലമാണ് ചിമ്മിനി.
1984ലാണ് ചിമ്മിനി വന്യജീവി സങ്കേതമായി പ്രഖ്യാപിക്കുന്നത്. പീച്ചി - വാഴാനി വന്യജീവി സങ്കേതത്തോടു ചേർന്നാണ് ചിമ്മിനിയും. ആന, മ്ലാവ്, കാട്ടുപോത്ത്, കരടി തുടങ്ങിയ വന്യമൃഗങ്ങൾ ഇവിടെ പതിവു കാഴ്ച്ചയാണ്. സഞ്ചാരികൾക്കായി വനം വകുപ്പ് ബോട്ടിങ്ങ്, റാഫ്റ്റിങ്ങ്, വനയാത്ര എന്നിവ സംഘടിപ്പിക്കുന്നുണ്ട്.
വൈൽഡ് ലൈഫ് വാർഡൻ
പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ
പീച്ചി, തൃശൂർ
ഫോൺ: + 91 487 2699017
മൊബൈൽ: + 91 94479 79103
ഇ മെയിൽ : ww-peechi @forest.kerala.gov.in
അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍ : തൃശ്ശൂര്‍, 30 കി. മീ. | അടുത്തുള്ള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 58 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 10.438858, രേഖാംശം: 76.478519
മറ്റ് വിവരങ്ങൾസന്ദർശനത്തിന് അനുയോജ്യമായ സമയം: നവംബർ മുതൽ ഏപ്രിൽ വരെ
വിസ്തീർണം : 87 sq കി. മീ.