മൂന്നാറില്‍ നിന്നു 8 കി. മീ. അകലെയുള്ള മനോഹരമായ വിനോദ സഞ്ചാര കേന്ദ്രമാണ് ദേവികുളം. പുല്‍മേടുകള്‍ നിറഞ്ഞ ദേവികുളം വൈവിധ്യമാര്‍ന്ന സസ്യജന്തുജാലങ്ങളാല്‍ സമൃദ്ധവുമാണ്. മൂന്നാറിലെത്തുന്നവര്‍ ഉറപ്പായും സന്ദര്‍ശിക്കേണ്ട ഇടം. അടുത്തുള്ള സീതാദേവി തടാകം വര്‍ഷത്തില്‍ ഏതു സമയവും സഞ്ചാരികള്‍ക്കു പ്രിയമേകും. ശുദ്ധമായ ജലപരപ്പും മനോഹരമായ പ്രകൃതിയും ഉല്ലാസ നിമിഷങ്ങളേകും. ഈ തടാകം ചൂണ്ട ഇടുന്നതിനും യോജിച്ചതാണ്.
എങ്ങനെ എത്താംഅടുത്തുളള റെയില്വേസ്റ്റേഷന് : ആലുവ, 112 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 111 കി. മീ.
അക്ഷാംശം : 10.062640
രേഖാംശം : 77.103990