ദക്ഷിണേന്ത്യയിലെ ദ്വാരക എന്നറിയപ്പെടുന്ന പ്രസിദ്ധ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ഇടമാണ് ഗുരുവായൂര്‍. രാജ്യത്തെ പ്രസിദ്ധമായ ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണിത്. 1638-ല്‍ പുതുക്കി പണിതതാണ് ശ്രീകോവില്‍ എന്നു കരുതപ്പെടുന്നു. ക്ഷേത്രവും അകത്തുള്ള അലങ്കാരനിര്‍മ്മിതികളും കേരളീയവാസ്തുശൈലിയുടെ സവിശേഷതകള്‍ ഉള്‍ക്കൊള്ളുന്നതാണ്.
കിഴക്കോട്ടു ദര്‍ശനമായുള്ള പ്രതിഷ്ഠയോടു കൂടിയ ക്ഷേത്രമാണ് ഗുരുവായൂര്‍. കിഴക്കും പടിഞ്ഞാറുമാണ് ക്ഷേത്രത്തിന്റെ പ്രധാന പ്രവേശനകവാടങ്ങള്‍. രണ്ടിടത്തും ഗോപുരമുണ്ട്. കിഴക്കും പടിഞ്ഞാറും നാലമ്പലത്തിനു മുന്നില്‍ ദീപം കൊളുത്താനുള്ള ചെരാതുകളോടെ (ഇതു കല്ലില്‍ കൊത്തിയതും, ഓടില്‍ തീര്‍ത്തതുമാകാം) ഉള്ള ദീപസ്തംഭങ്ങള്‍ സ്ഥാപിച്ചിട്ടുണ്ട്. രാവിലെയും സന്ധ്യയ്ക്കും ഇവിടെ തിരി തെളിക്കും. കിഴക്കേ നടയിലെ ദീപസ്തംഭത്തിന് 24 അടി ഉയരമുണ്ട്. 13 - ഓളം വൃത്താകാരത്തിലുള്ള തട്ടുകളിലാണ് തിരി വയ്ക്കാനുള്ള നാവുകള്‍ ഉറപ്പിച്ചിട്ടുള്ളത്. ആ ദീപക്കാഴ്ച തന്നെ ആനന്ദമരുളുന്നതാണ്. കിഴക്കേ നടയില്‍, ബലിക്കല്‍ പുരക്കും അകത്തേ നടപ്പന്തലിനുമിടയിലെ 70 അടി ഉയരമുള്ള കൊടിമരമാണ് മറ്റൊരാകര്‍ഷണം.
ശില്പവേലകള്‍ ചെയ്ത അടിത്തറയില്‍ ഉയര്‍ന്നു നില്‍ക്കുന്ന കൊടിമരം പൂര്‍ണ്ണമായും സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞതാണ്. ദീര്‍ഘചതുരാകൃതിയിലുള്ള ശ്രീകോവിലിനു ഉള്ളില്‍ തന്നെ മൂന്ന് അറകളുണ്ട്. വിഗ്രഹമിരിക്കുന്ന ഏറ്റവും അകത്തെ അറയായ ഗര്‍ഭഗൃഹത്തെ ചുറ്റുന്നതാണ് മറ്റു രണ്ടു അറകളും. തിരുമുറ്റത്തു നിന്ന് ശ്രീ കോവിലേക്കുള്ള സോപാനം ആദ്യ അറയിലേക്കുള്ളതാണ്. അടുത്ത അറയും കടന്ന് ഉള്ളിലെ നടകളും കയറിയാല്‍ ശ്രീകൃഷ്ണ പ്രതിഷ്ഠയുടെ അടുത്തെത്തും. അമ്പലത്തിനകത്തു ഗണപതി, അയ്യപ്പ സ്വാമി, ഇടത്തരികത്തു ദേവി എന്നീ പ്രതിഷ്ഠകളുമുണ്ട്. വില്വമംഗല സ്വാമിയാര്‍ക്ക് വാതരോഗത്തിനു ശമനം വരുത്തിയെന്നു പേരുകേട്ട ഈ ക്ഷേത്രത്തിലെ തീര്‍ത്ഥത്തിലും ഭക്തര്‍ ഔഷധശക്തി കാണുന്നു. ഹിന്ദുമത വിശ്വാസികള്‍ക്കു മാത്രമേ ഇവിടെ പ്രവേശനമുള്ളൂ.
നിര്‍മ്മാല്യം, നടതുറപ്പ് : 03:00 - 12:30 വരെ വൈകിട്ട് 16:30 - 21:15 വരെ
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേസ്റ്റേഷന്‍ : ഗുരുവായൂര്‍
റെയില്‍വേ എന്‍ക്വയറി ഫോണ്‍ : + 91 487 2554300, 2556820
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 87 കി. മീ.
അക്ഷാംശം : 10.594671 രേഖാംശം : 76.039733
മറ്റു സ്ഥല വിവരങ്ങള്ജില്ലാ ആസ്ഥാനത്തു നിന്നുള്ള ദൂരം : 29 കി. മീ.