പ്രകൃതി കൈയഴിഞ്ഞ് അനുഗ്രഹിച്ച ജില്ലയാണ് ഇടുക്കി. ഇടുക്കി വന്യജീവി സങ്കേതം ഇതിനുദാഹരണമാണ്. ചെറുതോണി, പെരിയാര്‍ നദികളുടെ കരകളിലുള്ള ഈ വന്യജീവി സങ്കേതം കടല്‍ നിരപ്പില്‍ നിന്ന് 450 മുതല്‍ 750 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. നല്ല കാലാവസ്ഥയില്‍ ജലാശയത്തിലൂടെയുള്ള ബോട്ടുയാത്ര വനഭംഗി ആസ്വദിക്കാനും വന്യജീവികളെ കാണാനും സൗകര്യമൊരുക്കും. ഉഷ്ണമേഖലാ മഴക്കാടുകളും ഇലപൊഴിയും കാടുകളുമാണ് തടാകതീരത്ത്. ഇടുക്കി ആര്‍ച്ച് ഡാം അതിരിടുന്നതാണ് ഈ വന്യജീവി സങ്കേതം.
ബന്ധപ്പെടേണ്ട വിലാസംവൈല്ഡ് ലൈഫ് വാര്‍ഡന്‍
ഇടുക്കി വന്യജീവി സങ്കേതം
പൈനാവ് പി.ഒ., ഇടുക്കി - 685603
ഫോണ്‍ : + 91 486 2232271
മൊബൈല്‍ : + 91 8547603182, 9496821481
ഇ-മെയ്ല്‍ : ww-idukki@forest.gov.in
അസിസ്റ്റന്റ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍
വെള്ളപ്പാറ, പൈനാവ് പി.ഒ., ഇടുക്കി
ഫോണ്‍ : + 91 4862 322025
ഇ-മെയ്ല്‍ : ro-idukki@forest.kerala.gov.in
അടുത്ത റെയില്‍വേ സ്‌റ്റേഷന്‍ : കോട്ടയം, ഏകദേസം 114 കി. മീ.
അടുത്ത വിമാനത്താവളം : മധുര, തമിഴ്‌നാട്, ഏകദേശം 140 കി. മീ., കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 190 കി. മീ.
അക്ഷാംശം : 9.7791 രേഖാംശം : 76.973248
മറ്റു ഭൂശാസ്ത്ര വിവരങ്ങള്കാലാവസ്ഥ - 13º C to 29º C
ഉയരം : 480 മീറ്റര്‍ കടല്‍ നിരപ്പില്‍ നിന്നുയരെ
മഴ : ശരാശരി 38 സെ.മീ.
വിസ്തീര്‍ണ്ണം : 105.364 ചതുരശ്ര കി. മീ.