റബ്ബറിന്റെയും കായലുകളുടെയും അക്ഷരങ്ങളുടെയും നാട് എന്നാണ് കോട്ടയം അറിയപ്പെടുന്നത്. ജില്ലയുടെ കിഴക്കന്‍ മേഖലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ ഒന്നാണ് ഇലവീഴാപ്പൂഞ്ചിറ. കാഞ്ഞാറിനടുത്തുള്ള കുന്നുകള്‍ ദീര്‍ഘദൂര നടത്തത്തിന് അനുയോജ്യമായ ഇടമാണ്. കുന്നുകളുടെ മുകളില്‍ നിന്നുള്ള ദൂരക്കാഴ്ച വിസ്മയകരമാണ്. മൂടല്‍മഞ്ഞും വെയിലും മാറിമറിയുന്ന മഴക്കാലത്താണ് ഇവിടം ഏറ്റവും മനോഹരമാകുന്നത്. ഇലവീഴാപ്പൂഞ്ചിറയില്‍ നിന്നുള്ള സൂര്യോദയ, അസ്തമന ദൃശ്യങ്ങളും അവിസ്മരണീയമാണ്.
തൊട്ടടുത്തുളള ഡി.ടി.പി.സി.യുടെ വിശ്രമ കേന്ദ്രത്തില്‍ താമസസൗകര്യം ലഭിക്കും.
ടൂറിസ്റ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍
ഡി.റ്റി.പി.സി., കോട്ടയം
ഫോണ്‍ : +91 481 2560479
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : കോട്ടയം, 55 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 76 കി. മീ.
അക്ഷാംശം : 9.806504 രേഖാംശം : 76.787167