കേരളചരിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിച്ച സ്ഥലമാണ് കോഴിക്കോട്ടെ കാപ്പാട് കടല്‍ത്തീരം. ഈ തീരത്താണ് അഞ്ഞൂറു കൊല്ലം മുമ്പ്, 1498-ല്‍ വാസ്‌കോ ഡ ഗാമയുടെ നേതൃത്വത്തില്‍ യൂറോപ്യന്മാര്‍ കേരളത്തില്‍ കപ്പലിറങ്ങുന്നത്. ഇതോടെ, കേരളമാകെയും മലബാര്‍ തീരം പ്രത്യേകിച്ചും വലിയ മാറ്റങ്ങള്‍ക്കു വിധേയമായി. കേരളത്തിന്റെ വ്യാപാരവഴികള്‍ വീണ്ടും വികസിക്കാന്‍ ഈ കടലോരം നിമിത്തമായി. കാപ്പാടും പരിസരപ്രദേശങ്ങളിലും ചുറ്റിത്തിരിഞ്ഞാല്‍ അതിന്റെ ചരിത്ര പ്രാധാന്യമറിയാം. കടല്‍ത്തീരത്തുള്ള ചെറു കടകള്‍ നാടന്‍വിഭവങ്ങള്‍ കൊണ്ട് സമ്പന്നമാണ്. ഈ തീരത്ത് ദേശാടന പക്ഷികളും അപൂര്‍വ്വമല്ല. നമ്മുടെ ചരിത്രത്തില്‍ നിർണായകസ്ഥാനം വഹിക്കുന്ന കാപ്പാട് കടല്‍ത്തീരം എന്തു കൊണ്ടും താല്‍പര്യമുണര്‍ത്തുന്ന ഒരിടമാണ്.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേസ്റ്റേഷന്‍ : കോഴിക്കോട്, 35 കി. മീ. | വിമാനത്താവളം : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 45 കി. മീ.
ഭൂപട സൂചികഅക്ഷാംശം: 11.389167, രേഖാംശം: 75.717716