ലോക പ്രശസ്ത ചിത്രകാരനായിരുന്ന രവിവർമ്മയുടെ ജന്മഗൃഹമാണ് തിരുവനന്തപുരത്തെ കിളിമാനൂർ കൊട്ടാരം. അഞ്ചാം വയസ്സു മുതൽ ഈ ചുവരുകളിലാണ് കരിക്കഷണം കൊണ്ട് അദ്ദേഹം ചിത്രമെഴുത്ത് തുടങ്ങിയത്. മുതിർന്ന ശേഷം ചിത്രരചനയ്ക്കായി ഉപയോഗിച്ചിരുന്ന പുത്തൻ മാളികയും അദ്ദേഹത്തിന്റെ ചിത്രങ്ങൾ പ്രദർശിപ്പിച്ചിരുന്ന ചിത്രശാലയും സംരക്ഷണത്തിന്റെ ഭാഗമായി നവീകരിച്ചു കൊണ്ടിരിക്കുന്നു. പതിനഞ്ച് ഏക്കറിൽ കേരളീയ ശൈലിയിലുളള നാലുകെട്ടും കുളങ്ങളും കാവുമെല്ലാം ചേർന്നതാണ് നാനൂറോളം വർഷം പഴക്കമുളള ഈ കൊട്ടാരം.
എങ്ങനെ എത്താംഅടുത്തുളള റെയിൽവേ സ്റ്റേഷൻ: തിരുവനന്തപുരം, ദൂരം 41 കി. മീ. | അടുത്തുളള വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 42 കി. മീ.