സന്ദർശന സമയം: 10.15 മുതൽ 5.15 വരെ
പട്ടിക ജാതി പട്ടിക വർഗ്ഗ ക്ഷേമ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന പഠന ഗവേഷണ പരിശീലന കേന്ദ്രമാണ് കിർത്താഡ്സ്. കോഴിക്കോടാണിത് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഗോത്രവർഗ വിഭാഗങ്ങളുടെ പുരോഗതി ലക്ഷ്യമിട്ടാണ് 1972-ൽ കിർത്താഡ്സ് സ്ഥാപിതമായത്.
ഇതിനോടു ചേർന്നുളള ഗോത്രപഠന മ്യൂസിയത്തിൽ പുരാതനകാലത്ത് കേരളത്തിലെ ഗോത്രവർഗം ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഉപകരണങ്ങളും മറ്റു വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. നരവംശ ശാസ്ത്രത്തിലും സാമൂഹികശാസ്ത്രത്തിലുമുളള പുസ്തകങ്ങളുടെ വലിയൊരു ശേഖരവും എടുത്തു പറയേണ്ട ഒന്നാണ്.
കിർത്താഡ്സ്
ചേവായൂർ, കോഴിക്കോട് -673 017
ഫോൺ +91 495 2357329, 2356805
അടുത്തുളള റെയിൽവേ സ്റ്റേഷൻ: കോഴിക്കോട് ഏകദേശം 8 കി.മീ. | അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഏകദേശം 27 കി.മീ.