കേരളത്തില്‍ സവിശേഷശ്രദ്ധ ലഭിക്കുന്ന മൃഗമാണ് ആന. ക്ഷേത്രത്തിലെ ഉല്‍സവമോ, മറ്റെന്തെങ്കിലും ആഘോഷമോ ആന എഴുന്നള്ളിപ്പ് ഇല്ലാതെ പൂര്‍ണ്ണമാവില്ല. കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന്റെ ഭാഗമാണിത്. ശ്രദ്ധയോടെ പരിശീലിപ്പിച്ച് പരിചരിച്ചു വരുന്ന ആനകളെ കേരളീയര്‍ സ്‌നേഹിക്കുന്നു, ആരാധിക്കുന്നു. ആനപിടുത്തം നിരോധിക്കുന്നതിനു മുമ്പ് കേരളത്തിലെ ഏറ്റവും പ്രമുഖമായ കാട്ടാന പരിശീലന കേന്ദ്രങ്ങളില്‍ ഒന്നായിരുന്നു കോടനാട് ആന പരിശീലന കേന്ദ്രം. ഇന്ന് കാട്ടാനകളെ പിടിക്കുന്നത് നിരോധിച്ചെങ്കിലും കോടനാട്ടെ ആന പരിശീലന കേന്ദ്രം പരിക്കേറ്റ ആനക്കുട്ടികളുടെ പുനരധിവാസ കേന്ദ്രമായും വനംവകുപ്പിനുള്ള ആനകളുടെ പരിശീലന കേന്ദ്രമായും തുടരുന്നു. വയനാട്ടില്‍ മുത്തങ്ങ, പത്തനംതിട്ടയില്‍ കോന്നി എന്നിവയാണ് മറ്റ് സര്‍ക്കാര്‍ വക ആന പരിശീലന കേന്ദ്രങ്ങള്‍. തൃശ്ശൂരില്‍ ഗുരുവായൂരിനടുത്തുള്ള ഗുരുവായൂര്‍ ക്ഷേത്രത്തിലെ 40 -ലേറെ ആനകളെ പരിപാലിപ്പിക്കുന്ന പുന്നത്തൂര്‍കോട്ടയും ആന പരിശീലനകേന്ദ്രം തന്നെ. ആന പ്രേമികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളാണിവ.
സന്ദര്‍ശന സമയംരാവിലെ 8.00 മുതല്‍ വൈകിട്ട് 5.00 വരെ
വിശദ വിവരങ്ങള്ക്ക്ആന പരിശീലനകേന്ദ്രം
അഭയാരണ്യം, കപ്രിക്കാട്
ഫോണ്‍ : + 91 484 2649052
മൊബൈല്‍ : + 91 9447979164
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : എറണാകുളം, , 45 കി. മീ.
വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 20 കി. മീ.
അക്ഷാംശം : 10.153591 രേഖാംശം : 76.313981