പള്ളിയറ ശ്രീ ഭഗവതി ക്ഷേത്രം ചിലന്തിയമ്പലം എന്നു ഭക്തര്‍ക്കിടയില്‍ പേരു കേട്ടതാണ്. ദൈവീക ശക്തിയുള്ള ചിലന്തിക്കായി സമര്‍പ്പിച്ചതാണ് ഈ ക്ഷേത്രം. ചിലന്തി ആരാധനയുമുണ്ട്. ചിലന്തി വിഷം അല്ലെങ്കില്‍ ചിലന്തി കടിച്ച് വിഷമിക്കുന്നവര്‍ക്ക് ഇവിടെ പരിഹാരം ലഭിക്കും. അടൂരില്‍ നിന്ന് 10 കിലോമീറ്ററും പത്തനംതിട്ടയില്‍ നിന്നു 11 കിലോമീറ്ററും അകലെയാണ് കൊടുമണിലെ ഈ ക്ഷേത്രത്തിന്റെ സ്ഥാനം. ശക്തിഭദ്ര സാംസ്കാരിക കേന്ദ്രം സമുച്ചയത്തിനടുത്താണ് ഈ ക്ഷേത്രം. രാജ്യത്ത് ചിലന്തി വിഷത്തിന് ദൈവീക ചികിത്സ ലഭിക്കുന്ന ഏക സ്ഥാനമാണിത്. അടുത്തും അകലെയും നിന്ന് ആയിരക്കണക്കിന് ഭക്തര്‍ ഇവിടെ എത്തും. ആശ്ചര്യചൂഡാമണി എന്ന സംസ്കൃത നാടകം രചിച്ച ശ്രീ ശക്തിഭദ്രന്റെ ജന്മസ്ഥലം കൂടിയാണ് കൊടുമണ്‍. ശക്തിഭദ്രന്‍ സംയോജിതമായ ഒരു സ്മാരകം എന്ന സങ്കല്പത്തില് പ്രവര്‍ത്തിക്കുന്നതാണ് ശക്തിഭദ്ര സാംസ്കാരിക കേന്ദ്രം. ഒമ്പതാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന തെക്കേ ഇന്ത്യയിലെ സംസ്കൃത പണ്ഡിതരില്‍ പ്രമുഖനായ ശക്തിഭദ്രന്റെ ആശ്ചര്യചൂഡാമണി സങ്കേത, സാഹിത്യ ഭംഗികളാല്‍ സമൃദ്ധമായ സംസ്കൃതനാടകപരമ്പരകളില് പ്രമുഖ സ്ഥാനം വഹിക്കുന്നതാണ്. വൃശ്ചിക മാസത്തില്‍ (നവംബര്‍ - ഡിസംബര്‍) കാര്‍ത്തിക നക്ഷത്രത്തിലാണ് ഈ ക്ഷേത്രത്തിലെ വാര്‍ഷിക ഉത്സവം.
വിശദ വിവരങ്ങൾക്ക്ഫോണ്‍ : +91 4734 287002
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന് : കരുനാഗപ്പള്ളി, 38 കി. മീ. | അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 98 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.177855 രേഖാംശം : 76.779299