നൂറ്റാണ്ടുകള്‍ക്കു മുമ്പേ തന്നെ ഇബ്‌നു ബത്തൂത്ത മുതല്‍ മാര്‍ക്കോ പോളോ വരെയുളളവര്‍ കൊല്ലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു വളരെ വിസ്തരിച്ചിട്ടുണ്ട്. നീണ്ട കടല്‍ത്തീരമുള്ള ഈ ജില്ല രാജ്യത്തെ കശുവണ്ടി വ്യാപാരത്തിന്റെയും കശുവണ്ടി സംസ്കരണത്തിന്റെയും മുന്‍നിര പ്രമാണിയാണ്. സുഗന്ധവ്യഞ്ജന വ്യാപാരത്തിന്റെ പ്രാചീനകാലത്തെ പ്രമുഖ തുറമുഖമായിട്ടാണ് കൊല്ലം ലോകമാകെ അറിയപ്പെട്ടത്. കൊല്ലം ജില്ലയുടെ ചെറുതല്ലാത്തൊരു ഭാഗം, പ്രത്യേകിച്ചും തെക്കു പടിഞ്ഞാറു മേഖല അഷ്ടമുടിക്കായലാല്‍ സമ്പന്നമാണ്. കേരളത്തിലെ കായല്‍ ശൃംഖലയിലേക്ക് തെക്കു നിന്നുള്ള കവാടമാണ് അഷ്ടമുടിക്കായല്‍. കൊല്ലത്തു നിന്ന് അഷ്ടമുടിക്കായലിലൂടെ പുരവഞ്ചിയില്‍ ആലപ്പുഴയിലെത്താം. തെന്മല പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര കേന്ദ്രം, പാലരുവി വെള്ളച്ചാട്ടം, ജടായുപാറ, ആലുംകടവ് എന്നിവയും കൊല്ലത്തെ പ്രധാന കാഴ്ച്ചകളാണ്. തെക്കന്‍ കേരളശൈലിയില്‍ പണിത ക്ഷേത്രങ്ങളും കൊല്ലത്തുണ്ട്. പ്രധാന കടല്‍ത്തീരങ്ങള്‍ കൊല്ലം, തിരുമുല്ലവാരം, തങ്കശ്ശേരി എന്നിവയാണ്.
എങ്ങനെ എത്താംഅടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കൊല്ലം | വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 66 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 8.892983 രേഖാംശം : 76.611522