കോഴിക്കോട് കടല്‍ത്തീരം

 

സൂര്യാസ്തമയം കാണാന്‍ നഗരത്തിനുള്ളിൽ നിന്നും, അകലെ നിന്നും ധാരാളം പേര്‍ എത്തുന്ന സ്ഥലമാണ് കോഴിക്കോട് കടല്‍ത്തീരം. കടല്‍ത്തീരത്തിനടുത്തുള്ള ചെറുകടകളില്‍ നിന്ന് കടല്‍വിഭവങ്ങൾ രുചിക്കാന്‍ എത്തുന്നവരും ഏറെയാണ്. കടലില്‍ നിന്നുള്ള ഏറ്റവും പുതിയ കൊയ്ത്താണ് ഇവിടെയെത്തുന്നത്. കല്ലുമ്മക്കായയാണ് കോഴിക്കോടിന്റെ തനതു രുചിയൊരുക്കുന്ന കടല്‍ വിഭവം. വെളുപ്പിനെ ഡോള്‍ഫിന്‍സ് പോയിന്റിലേക്കു നടന്നാല്‍ ഡോള്‍ഫിനുകള്‍ കടല്‍ നീലിമയില്‍ കുത്തിമറിയുന്നതു കാണാം. വിളക്കുമാടവും കടലിലേക്കു നീണ്ടുനില്‍ക്കുന്ന രണ്ടു പുലിമുട്ടുകളും മറ്റൊരാകര്‍ഷണമാണ്. നൂറു വര്‍ഷത്തിലേറെ പ്രായമുണ്ട് വിളക്കുമാടത്തിനും പുലിമുട്ടുകള്‍ക്കും. ലയണ്‍സ് പാര്‍ക്കും, അടുത്തുള്ള അക്വേറിയവും കുട്ടികള്‍ക്കു ഇഷ്ടമാകും. രാവിലെ 8.00 മുതല്‍ രാത്രി 8.00 വരെ ഇവ തുറന്നിരിക്കും.

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കോഴിക്കോട്, 3 കി. മീ. | വിമാനത്താവളം : കാലിക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം, 29 കി. മീ.

ഭൂപട സൂചിക

അക്ഷാംശം : 11.262887 രേഖാംശം : 75.766432

District Tourism Promotion Councils KTDC KTIL Thenmala Ecotourism Promotion Society BRDC Sargaalaya SIHMK Responsible Tourism Mission KITTS Adventure Tourism
Muziris Heritage saathi nidhi Sahapedia Food Craft Institute
Department of Tourism, Government of Kerala, Park View, Thiruvananthapuram, Kerala, India - 695 033
Phone: +91 471 2321132, Fax: +91 471 2322279, E-mail: info@keralatourism.org.
All rights reserved © Kerala Tourism 2024. Copyright | Terms of Use | Cookie Policy | Contact Us.
Developed & Maintained by Invis.
×
This wesbite is also available in English language. Visit Close