സന്ദർശന സമയം: 10 മുതൽ 5 വരെ
ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായിരുന്ന വി.കെ. കൃഷ്ണമേനോന്റെ സ്മരണാർത്ഥം സ്ഥാപിച്ചതാണ് കോഴിക്കോടുളള വി.കെ. കൃഷ്ണമേനോൻ സ്മാരക മ്യൂസിയം. അദ്ദേഹം ഉപയോഗിച്ചിരുന്ന വസ്തുക്കളും നിരവധി ഫോട്ടോകളും മറ്റും ഇവിടെ ഭംഗിയായി പ്രദർശിപ്പിച്ചിട്ടുണ്ട്. മ്യൂസിയത്തിനോടു ചേർന്നുളള ആർട്ട് ഗ്യാലറിയിൽ രാജാ രവിവർമ്മയുടെയും രാജരാജ വർമ്മയുടെയും ചിത്രങ്ങളുടെ മികച്ച ഒരു ശേഖരം തന്നെയുണ്ട്.
അടുത്തുളള റെയിൽവേ സ്റ്റേഷൻ : കോഴിക്കോട്, ഏകദേശം 6 കി.മീ. | അടുത്തുളള വിമാനത്താവളം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, ഏകദേശം 31 കി.മീ.