സന്ദർശന സമയം: 9.30 മുതൽ 4.30 വരെ. തിങ്കളാഴ്ച്ചയും മറ്റ് ദേശീയ അവധിദിനങ്ങളും അവധിയായിരിക്കും
കേരളത്തിൽ ഇതുവരെ കണ്ടെത്തിയിട്ടുളളതിൽ വെച്ച് ഏറ്റവും വലിയ ചുവർച്ചിത്രമായ ഗജേന്ദ്രമോക്ഷം കൃഷ്ണപുരം കൊട്ടാരത്തിലാണുളളത്. ആലപ്പുഴ ജില്ലയിലെ കായംകുളത്ത് സ്ഥിതി ചെയ്യുന്ന ഈ കൊട്ടാരം കായംകുളം രാജവംശത്തിന്റേതായിരുന്നു. 49 ചതുരശ്ര മീറ്ററാണ് ഈ ചുവർചിത്രത്തിന്റെ വലിപ്പം. മഹാവിഷ്ണുവിനെയും മറ്റു ദേവഗണങ്ങളെയും തൊഴുന്ന ഒരു ഗജവീരനാണ് ചിത്രത്തിൽ. കായംകുളം രാജവംശത്തിന്റെ കുലദേവതയായിരുന്നു മഹാവിഷ്ണു.
കേരളീയവാസ്തുവിദ്യയുടെ ഉദാത്തമായ ശൈലിയാണ് കൃഷ്ണപ്പുരം കൊട്ടാരത്തിന്റെ നിർമ്മിതിയിൽ കാണാനാവുക. ഈ കൊട്ടാരത്തിന്റെ കാലപ്പഴക്കം കൃത്യമായി കണക്കാക്കിയിട്ടില്ല. 18ാം നൂറ്റാണ്ടിൽ പുതുക്കിപ്പണിത കൊട്ടാരം ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ സംരക്ഷിത സ്മാരകങ്ങളിൽ പെടുന്നു.
അടുത്തുളള റെയിൽവേ സ്റ്റേഷൻ: കായംകുളം ജങ്ഷൻ ഏകദേശം 8 കി.മീ വിമാനത്താവളം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം അകദേശം 103 കി.മീ