രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ പക്ഷി നിരീക്ഷക മേഖലയാണ് കുമരകം പക്ഷി സങ്കേതം. 14 ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഈ പക്ഷി സങ്കേതം രാജ്യത്തെ അപൂര്‍വ്വ ദേശാടന പക്ഷികളെയും തണ്ണീര്‍ത്തടങ്ങളും കാണുന്നതിനുള്ള പ്രദേശമാണ്. കോട്ടയത്തെ വേമ്പനാട് തടാകവും തീരങ്ങളും അടങ്ങുന്നതാണ് ഇത്. ആയിരക്കണക്കിനു വരുന്ന ദേശാടന പക്ഷികളടക്കമുള്ള ജലപക്ഷികളെ കാണാന്‍ ഇവിടെ സന്ദര്‍ശകരെത്തുന്നു. ഹിമാലയം മുതല്‍ സൈബീരിയയില്‍ നിന്നു വരെ വരുന്ന ദേശാടന പക്ഷികളെ ഇവിടെ നിരീക്ഷിക്കാം.
ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെയാണ് പക്ഷികളെ കാണാന്‍ ഏറ്റവും നല്ല സമയം. ചേരക്കോഴി, പെരുമുണ്ടി, കുളക്കൊക്ക്, കിന്നരി നീര്‍ക്കാക്ക, അരിവാള്‍ കൊക്കന്, പല ഇനങ്ങളിലുള്ള മീന്‍ കൊത്തികള്‍, തണ്ണീര്‍ പക്ഷികള്‍, കുയിലുകള്‍, താറാവുകള്‍, തത്തകള്‍, കുരങ്ങുകള്‍, വാനമ്പാടികള്‍, പ്രാണി പിടിയന്മാര്, തുടങ്ങിയവ ഇവിടെ ഉണ്ട്. ഈ സങ്കേതത്തിലൂടെയുള്ള ബോട്ടു യാത്രകള്‍ ആനന്ദവും ആശ്വാസവും പകരുന്നവയാണ്. കോട്ടയം ജില്ലയില്‍ ഏറെ സന്ദര്‍ശകരെത്തുന്ന സ്ഥലമാണിത്.
06:00 മുതല്‍ 18:00 വരെ
വിശദ വിവരങ്ങൾക്ക്കേരള വിനോദ സഞ്ചാര വികസന കോര്പ്പറേഷന് (കെ.റ്റി.ഡി.സി.) ഓഫീസ്
ഫോണ്‍ : +91 481 2525864 | ഫാക്സ് : +91 481 2525862
അടുത്തുളള റെയില്വേസ്റ്റേഷന് : കോട്ടയം, 13 കി. മീ. | വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 94 കി. മീ.
ഭൂപട സൂചികഅക്ഷാംശം : 9.625122 രേഖാംശം : 76.450882